- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ബദല്‍ പാതയിലൂടെ അതിര്‍ത്തി കടക്കല്‍: ഡ്രോണ്‍ പരിശോധനയുമായി പോലിസ്
ചെക്ക് പോസ്റ്റിന് സമീപത്തെ ആറ് കിലോമീറ്ററിനുള്ളിലുള്ള എല്ലാ സമാന്തരപാതകളും ഇനി നിരീക്ഷണത്തിലാവും. കോവിഡ് പശ്ചാത്തലത്തില്‍ ചരക്ക് വാഹനങ്ങളില്‍ കയറാതെയും സ്പര്‍ശിക്കാതെയും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താം.

തിരുവനന്തപുരം: കേരളത്തിലേക്ക് സമാന്തരപാത വഴി കടക്കാനുള്ള ശ്രമങ്ങള്‍ ചെറുക്കാനായി ഡ്രോണ്‍ പരിശോധനയുമായി പോലിസ്. ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലാണ് ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ശക്തമാക്കിയത്.
കമ്പംമേട് ചെക്ക് പോസ്റ്റിലാണ് ആദ്യ പരിശോധന നടത്തിയത്. തമിഴ്‌നാട്ടില്‍ നിന്ന് ചെക്ക് പോസ്റ്റുകളിലെത്താതെ അടുത്തുള്ള ഇടവഴികളിലൂടെ ചരക്ക് കടത്തുന്നതായ് ലഭിച്ചതിന്റെ വിവരത്തിന്റെ പശ്ചാത്തലത്തിലാണ് കമ്പം മേട് ചെക്ക് പോസ്റ്റില്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന ആരംഭിച്ചത്. ചെക്ക് പോസ്റ്റിന് സമീപത്തെ ആറ് കിലോമീറ്ററിനുള്ളിലുള്ള എല്ലാ സമാന്തരപാതകളും ഇനി നിരീക്ഷണത്തിലാവും. കോവിഡ് പശ്ചാത്തലത്തില്‍ ചരക്ക് വാഹനങ്ങളില്‍ കയറാതെയും സ്പര്‍ശിക്കാതെയും ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്താം.
അതിഥി തൊഴിലാളികള്‍ അധികൃതരുടെ അനുമതിയില്ലാതെ അതിര്‍ത്തി കടക്കുന്നതും ഇനി തടയാനാവും. ചില തോട്ടങ്ങളില്‍ ലോക്ക് ഡൗണ്‍ ലംഘിച്ചും പണികള്‍ നടക്കുന്നതായ് പരാതികള്‍ ഉയര്‍ന്നിരുന്നു . ഈ സാഹചര്യത്തില്‍ തോട്ടങ്ങളിലും ഡ്രോണുകള്‍ ഉപയോഗിച്ച് പരിശോധന ശക്തമാക്കും.
സംസ്ഥാന അതിര്‍ത്തി മേഖലയിലെ നടപാതകളിലൂടെയുള്ള ജനസഞ്ചാരം തടയുവാനുള്ള നടപടികളുമായി ജില്ലാ പോലിസ് മേധാവി ചതുരംഗപ്പാറ, രാമക്കല്‍മേട്, തേവാരംമെട്ട് തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. പ്രദേശത്ത് കൂടുതല്‍ പോലിസിനെയും നിയമിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















