- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസെടുക്കും; മാര്‍ഗനിർദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍
ജില്ലാ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമാണ് ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല.

തിരുവനന്തപുരം: ഇരട്ട വോട്ട് ചെയ്യുന്നവർക്കെതിരേ ക്രിമിനൽ നടപടി പ്രകാരം കേസെടുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. വോട്ടർപട്ടികയിൽ കണ്ടെത്തിയ ഇരട്ട വോട്ടുകളുടെ പട്ടിക വരണാധികാരിക്ക് കൈമാറുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഹൈക്കോടതി ഇടപെടലിന്റെ പശ്ചാത്തലത്തിലാണ് ഇരട്ട വോട്ട് തടയാൻ കർശന നടപടിയുമായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രംഗത്തെത്തിയിരിക്കുന്നത്.
ജില്ലാ വരണാധികാരികൾക്കും ഉപവരണാധികാരികൾക്കുമാണ് ഇരട്ട വോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകൾ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫീസർമാർ ശ്രദ്ധിക്കണം. ഇരട്ട വോട്ട് ചെയ്യുന്ന സാഹചര്യമുണ്ടായാൽ ചെയ്യുന്ന ആൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം.
ഇരട്ട വോട്ട് പട്ടിക എല്ലാ പ്രിസൈഡിങ് ഓഫിസർമാർക്കും കൈമാറും. പട്ടികയിൽ ഉൾപ്പെട്ടവർ ബൂത്തിൽ വോട്ടിടുന്നതിന് മുൻപ് സത്യവാങ്മൂലം നൽകണമെന്നാണ് നിർദേശം. പട്ടികയിലുള്ളവരുടെ വിരലടയാളവും ഫോട്ടോയും എടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇരട്ട വോട്ടുകളുടെ പട്ടിക രാഷട്രീയ പാർട്ടികൾക്കും പ്രിസൈഡിങ് ഓഫീസർമാർക്കും നൽകണമെന്ന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















