Kerala

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും

ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കുക. 30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം.

യുഎന്‍എ സാമ്പത്തിക തട്ടിപ്പ്; ക്രൈംബ്രാഞ്ച് പ്രാഥമികാന്വേഷണം നടത്തും
X

തിരുവനന്തപുരം: യുഎന്‍എ(യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍) ഫണ്ടില്‍ നിന്നും മൂന്നരക്കോടി തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. മുന്‍സംസ്ഥാന വൈസ് പ്രസിഡന്റ് സിബി മുകേഷ് ഡിജിപിക്ക് നല്‍കിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി ഷാജി സുഗുണന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രാഥമിക അന്വേഷണത്തിന് നേതൃത്വം നല്‍കുക.

30 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപോര്‍ട്ട് നല്‍കണമെന്നാണ് ഡിജിപിയുടെ നിര്‍ദേശം. തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാന്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കേരളത്തിന് അകത്തും പുറത്തുമുള്ള നഴ്‌സുമാരില്‍ നിന്നും പിരിച്ചെടുത്ത തുകയില്‍ മൂന്നരകോടി രൂപ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ ഷായുടെ നേതൃത്വത്തില്‍ തട്ടിയെടുത്തെന്നാണ് പരാതിയിലെ ആരോപണം.

Next Story

RELATED STORIES

Share it