Kerala

ഹൈക്കോടതി ഇടപെടല്‍; കോട്ടയം ക്രൈംബ്രാഞ്ച് സിഐയ്ക്ക് സസ്‌പെന്‍ഷന്‍

കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അടിയന്തരമായി സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൈക്കോടതി ഇടപെടല്‍; കോട്ടയം ക്രൈംബ്രാഞ്ച് സിഐയ്ക്ക് സസ്‌പെന്‍ഷന്‍
X

കോട്ടയം: തൊടുപുഴ മുന്‍ സിഐയും നിലവില്‍ കോട്ടയം ക്രൈംബ്രാഞ്ച് സിഐയുമായ എന്‍ ജി ശ്രീമോനെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്തു. സിഐയെ സര്‍വീസില്‍നിന്ന് സസ്‌പെന്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് എഡിജിപിയുടെ നടപടി. കേസുകളില്‍ വ്യാപകമായി ഇടപെട്ട് ഇയാള്‍ പരാതിക്കാരെ പീഡിപ്പിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി അടിയന്തരമായി സസ്‌പെന്റ് ചെയ്യാന്‍ നിര്‍ദേശിച്ചത്. ഇടുക്കി സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ പരാതി പരിഗണിച്ച് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 30 ഓളം പരാതികളില്‍ കോടതി വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

അന്വേഷണം അടിയന്തരമായി നടത്താന്‍ വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷിന് കോടതി നോട്ടീസ് നല്‍കി. ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഒരു വസ്തു ഇടപാട് കേസില്‍ എന്‍ ജി ശ്രീമോന്‍ എതിര്‍കക്ഷിക്ക് വേണ്ടി ഇടപെട്ടെന്നും തന്നെ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തിയെന്നും കോടതിയെ അറിയിച്ചു. മാത്രമല്ല, അധികാരപരിധിയിലല്ലാത്ത നിരവധി കേസുകളില്‍ സിഐ അനധികൃതമായി ഇടപെടാറുണ്ടെന്നും ഇത്തരം പരാതികളില്‍ നടപടിയുണ്ടാവുന്നില്ലെന്നും ബേബിച്ചന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്നാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് വിജിലന്‍സ് ഐജിയോട് അന്വഷിച്ച് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടത്.

വിജിലന്‍സ് ഐജി എച്ച് വെങ്കിടേഷ് 1,000 പേജുള്ള അന്വേഷണ റിപോര്‍ട്ടാണ് കോടതിയ്ക്ക് കൈമാറിയത്. ഇതില്‍ 18 കേസുകളില്‍ സിഐ അധികാരം ദുര്‍വിനിയോഗിച്ചെന്ന് ചൂണ്ടിക്കാട്ടുന്നു. ഈ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഐയെ അടിയന്തരമായി നീക്കാനുള്ള നിര്‍ദേശം ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് നല്‍കിയത്. സിഐയ്‌ക്കെതിരേ കടുത്ത വിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇത്തരം ഉദ്യോഗസ്ഥര്‍ സമൂഹത്തിന് ഭീഷണിയാണെന്ന് നിരീക്ഷിച്ച കോടതി, ഒരുനിമിഷം പോലും ഇയാളെ സര്‍വീസില്‍ ഇരുത്തരുതെന്നും നിര്‍ദേശിച്ചിരുന്നു.

Next Story

RELATED STORIES

Share it