13 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി; യുവാവ് അറസ്റ്റില്‍
13 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യവും സിഗരറ്റും നല്‍കിയതായും പരാതിയുണ്ട്. തുടര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു.

മലപ്പുറം: 13 വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. മങ്കരി കട്ടാച്ചിറ കബീര്‍ എന്ന മായാ കബീറിനെയാണ് വളാഞ്ചേരി സി.ഐ പ്രമോദ് അറസ്റ്റ് ചെയ്തത്. 13 വയസ്സുകാരന് നിര്‍ബന്ധിച്ച് മദ്യവും സിഗരറ്റും നല്‍കിയതായും പരാതിയുണ്ട്. തുടര്‍ന്ന് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം തിരുവനന്തപുരം, എറണാകുളം തുടങ്ങിയിടങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പെരിന്തല്‍മണ്ണ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്.
വളാഞ്ചേരി, കുറ്റിപ്പുറം സ്‌റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്. അഞ്ചിലധികം മണല്‍ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ കബീറെന്ന് പോലിസ് പറഞ്ഞു. സമാനമായ കേസുകളിലും കഞ്ചാവ് കേസിലും ഉള്‍പ്പെട്ടയാളാണ് പ്രതി. തിരൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT