Kerala

നിഗൂഢമായി വിദേശ യാത്ര നടത്തി,അനധികൃതമായി സ്വത്തു സമ്പാദിച്ചു;സക്കീര്‍ ഹുസൈനെ സസ്‌പെന്റു ചെയ്‌തെന്ന് സിപിഎം

സിപിഎം കേഡര്‍ എന്ന നിലയില്‍ പാര്‍ട്ടിയോടും ജനങ്ങളോടും സക്കീര്‍ ഹുസൈന്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു. കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ അരുതാത്ത വിധം സ്വത്ത് സമ്പാദനം നടത്തുകയും പാര്‍ട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തി

നിഗൂഢമായി വിദേശ യാത്ര നടത്തി,അനധികൃതമായി സ്വത്തു സമ്പാദിച്ചു;സക്കീര്‍ ഹുസൈനെ സസ്‌പെന്റു ചെയ്‌തെന്ന് സിപിഎം
X

കൊച്ചി: അനധികൃത സ്വത്തുസമ്പാദനദക്കേസമായി ബന്ധപ്പെട്ട കേസില്‍ സിപിഎം കളമശേരി ഏരിയ സെക്രട്ടിയായിരുന്ന വി എ സക്കീര്‍ ഹുസൈനെ സസ്‌പെന്റു ചെയ്തതായി സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി.ഒരു സിപിഎം കേഡര്‍ എന്ന നിലയില്‍ പാര്‍ട്ടിയോടും ജനങ്ങളോടും സക്കീര്‍ ഹുസൈന്‍ സത്യസന്ധത പുലര്‍ത്തിയില്ലെന്ന് ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കുന്നു.

കമ്യൂണിസ്റ്റ് കേഡര്‍ എന്ന നിലയില്‍ അരുതാത്ത വിധം സ്വത്ത് സമ്പാദനം നടത്തുകയും പാര്‍ട്ടിയനുവാദമില്ലാതെ നിഗൂഡമായി വിദേശയാത്ര നടത്തി.പാര്‍ടി നേതാവെന്ന നിലയില്‍ സക്കീര്‍ ഹുസൈന്റെ നടപടികള്‍ ജനമനസില്‍ പാര്‍ടിയെക്കുറിച്ച് അവമതിപ്പിനിടയാക്കിയിരുന്നുവെന്നും ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.പാര്‍ട്ടി കളമശേരി ഏരിയാ സെക്രട്ടറി വി എ സക്കീര്‍ഹുസൈനെ പാര്‍ട്ടിയംഗത്വത്തില്‍ നിന്നും സസ്‌പെന്റു ചെയ്തതായും ജില്ലാ കമ്മിറ്റി അറിയിച്ചു. 6 മാസത്തേക്ക് ആണ് സസ്‌പെന്‍ഷന്‍.

Next Story

RELATED STORIES

Share it