Kerala

പാർട്ടിക്കൊപ്പം നിന്നിരുന്ന വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്ന് സി​പി​എം റി​പ്പോ​ര്‍​ട്ട്

ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം തി​രി​ച്ച​റി​യാ​നാ​യി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടിലുണ്ട്.

പാർട്ടിക്കൊപ്പം നിന്നിരുന്ന വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്ന് സി​പി​എം റി​പ്പോ​ര്‍​ട്ട്
X

തി​രു​വ​ന​ന്ത​പു​രം: വി​ശ്വാ​സി​ക​ള്‍ എ​തി​രാ​യ​താ​ണ് ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേറ്റ തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സ​മി​തി റിപ്പോർട്ട്. ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ തോ​ല്‍​വി​യു​ടെ കാ​ര​ണ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് റി​പ്പോ​ര്‍​ട്ട്. ഒ​രുവി​ഭാ​ഗം വി​ശ്വാ​സി​ക​ളു​ടെ വോ​ട്ട് ചോ​ര്‍​ന്നു​വെ​ന്നും പാ​ര്‍​ട്ടി​ക്കൊ​പ്പം നി​ന്നി​രു​ന്ന വി​ശ്വാ​സി​ക​ള്‍ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ട്ടുവെന്നും ഇന്നാരംഭിച്ച സം​സ്ഥാ​ന സ​മി​തി​യി​ല്‍ അ​വ​ത​രി​പ്പി​ച്ച റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

റി​പ്പോ​ര്‍​ട്ടി​ല്‍ ശ​ബ​രി​മ​ല എ​ന്ന പ​ദം ഒ​ഴി​വാ​ക്കി​യ​തും ശ്ര​ദ്ധേ​യ​മാ​ണ്. ശബരിമലയുടെ പേരിൽ എ​തി​ര്‍​ചേ​രി തെ​റ്റി​ദ്ധാ​ര​ണ പ​ര​ത്തി​യ​ത് പ്ര​തി​രോ​ധി​ക്കാ​നാ​യില്ല. ന്യൂ​ന​പ​ക്ഷ ഏ​കീ​ക​ര​ണം തി​രി​ച്ച​റി​യാ​നാ​യി​ല്ലെ​ന്നും ന്യൂ​ന​പ​ക്ഷ വോ​ട്ടു​ക​ള്‍ ചോ​ര്‍​ന്നു​വെ​ന്നും റി​പ്പോ​ര്‍​ട്ടിലുണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച​ക​ള്‍ ഇ​തു​വ​രെ ആ​രം​ഭി​ച്ചി​ട്ടി​ല്ല. നാളെയും സംസ്ഥാന കമ്മിറ്റി തുടരും.

Next Story

RELATED STORIES

Share it