- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഴിമതിയും സ്വർണക്കടത്തും പിന്നെ മയക്കുമരുന്നും: സിപിഎം കടുത്ത പ്രതിസന്ധിയിൽ; വിവാദങ്ങൾ ചർച്ച ചെയ്യാൻ 26ന് സംസ്ഥാന സമിതി ചേരും
സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും അന്വേഷണ പരിധിയിൽ വന്നത് സർക്കാരിൻ്റെ പ്രതിച്ഛായയെ ദോഷമായി ബാധിച്ചുവെന്നാണ് സിപിഎമ്മിനുള്ളിലെ വിമർശനം.

തിരുവനന്തപുരം: സ്വർണക്കടത്ത് ഉൾപ്പെടെ സംസ്ഥാന സർക്കാരിനെയും സിപിഎമ്മിനെയും പ്രതിസന്ധിയിലാക്കിയ വിവാദങ്ങൾ ചർച്ച ചെയ്യുന്നതിന് സിപിഎം സംസ്ഥാന സമിതി ചേരും. ഈമാസം 26നാണ് സംസ്ഥാന സമിതി യോഗം. ഇതിനു മുന്നോടിയായി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും. സ്വർണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസും ഒരു മന്ത്രിയും അന്വേഷണ പരിധിയിൽ വന്നത് സർക്കാരിൻ്റെ പ്രതിച്ഛായയെ ദോഷമായി ബാധിച്ചു എന്നാണ് സിപിഎമ്മിനുള്ളിലെ വിമർശനം. ഇതിനു പിന്നാലെയാണ് ലൈഫ് മിഷൻ കമ്മീഷൻ ഇടപാടിൽ ഒരു മന്ത്രി പുത്രനും മയക്കുമരുന്ന് കേസിൽ പാർട്ടി സെക്രട്ടറിയുടെ മകനും ആരോപണ വിധേയരായതോടെ സിപിഎം കടുത്ത പ്രതിസന്ധിയിലാണ്. പലതരത്തിലുള്ള ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ വിശദമായി ഇക്കാര്യങ്ങൾ പരിശോധിക്കണമെന്ന് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ഇതുവരെ സെക്രട്ടേറിയറ്റ് യോഗം മാത്രമാണ് ഇക്കാര്യം പരിശോധിച്ചിരുന്നത്.
മന്ത്രി കെ ടി ജലീലിനെ ചോദ്യം ചെയ്യുന്നതു വരെ കാര്യങ്ങൾ എത്തിയിട്ടും തൃപ്തികരമായ വിശദീകരണം നൽകാൻ സംസ്ഥാന സെക്രട്ടേറിയറ്റിന് കഴിഞ്ഞില്ലെന്നാണ് സംസ്ഥാന നേതാക്കൾക്കിടയിൽ വിമർശനം. ഓൺലൈനായാണ് നേരത്തെ യോഗം നിശ്ചയിച്ചിരുന്നത്. വിവാദങ്ങളിൽ പൂർണമായും സർക്കാരിന് പിന്തുണ നൽകുന്ന സമീപനമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചിരുന്നത്. എന്നാൽ പല മുതിർന്ന നേതാക്കൾക്കും ഇക്കാര്യത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ട്. ഇക്കാര്യങ്ങളെല്ലാം സംസ്ഥാനസമിതി യോഗത്തിൽ നേതാക്കൾ ഉന്നയിക്കും.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















