Kerala

ജി സുധാകരനെതിരായ അന്വേഷണം പൂർത്തിയായി; കമ്മിഷന് മുന്നിൽ പരാതിയുമായി നിരവധി പേർ

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരേ പരാതിയുമായി എത്തിയതായാണ് റിപോർട്ട്.

ജി സുധാകരനെതിരായ അന്വേഷണം പൂർത്തിയായി; കമ്മിഷന് മുന്നിൽ പരാതിയുമായി നിരവധി പേർ
X

ആലപ്പുഴ: അമ്പലപ്പുഴ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ ജി സുധാകരനെതിരേയുള്ള രണ്ടംഗ പാർട്ടി കമ്മിഷന്റെ തെളിവെടുപ്പ് പൂർത്തിയായി. റിപോർട്ട് സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.

അന്വേഷണ പരിധിക്ക് പുറത്തുള്ളവരും സുധാകരനെതിരേ പരാതിയുമായി എത്തിയതായാണ് റിപോർട്ട്. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സണൽ സ്റ്റാഫംഗം വേണുഗോപാൽ പരാതിപ്പെട്ടു. മന്ത്രി സജി ചെറിയാൻ, എ എം ആരിഫ് എംപി എന്നിവരും സുധാകരനെതിരേ എച്ച് സലാം ഉന്നയിച്ച പരാതികളെ പിന്തുണച്ചു. അമ്പലപ്പുഴ, ആലപ്പുഴ ഏരിയാ കമ്മിറ്റികളിൽ നിന്ന് ഹാജരായവരിൽ കുറച്ചുപേർ മാത്രമാണ് സുധാകരനെ പിന്തുണച്ചത്.

പ്രാദേശിക നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പും ഇന്ന് നടന്നു. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനുട്‌സിലെ വിവരങ്ങളഉം കമ്മിഷൻ ശേഖരിച്ചു. പാർട്ടി കമ്മിഷന്റെ റിപോർട്ടിന്‍റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരേ നടപടി വേണമോയെന്ന കാര്യത്തിൽ സിപിഎം തീരുമാനമെടുക്കുക.

Next Story

RELATED STORIES

Share it