Kerala

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യ: ആത്മഹത്യ കുറിപ്പ് പോലിസ് മജിസ്‌ട്രേറ്റിന് കൈമാറി

കോടതി ഇത് ഫോറന്‍സികിന്റെ കൈയക്ഷര വിഭാഗത്തിന് കൈമാറും.സിയാദിന്റെ ഒപ്പം കൈയക്ഷരവുമുള്ള അയ്യനാട് ബാങ്കിലെ ഏതാനും ഔദ്യോഗിക രേഖകള്‍ ബാങ്കില്‍ നിന്നും പോലിസ് ശേഖരിച്ചിട്ടുണ്ട്്. ആത്മഹത്യകുറിപ്പും ഈ രേഖകളും തമ്മില്‍ താരതമ്യം ചെയ്താവും കൈയക്ഷര പരിശോധന നടക്കുകയെന്നാണ് വിവരം.സിയാദിന്റെ നിരവധി ബന്ധുക്കളില്‍ നിന്നും പോലിസ് മൊഴിയെടുത്തിട്ടുണ്ട്.സിയാദ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നു

സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യ: ആത്മഹത്യ കുറിപ്പ് പോലിസ് മജിസ്‌ട്രേറ്റിന് കൈമാറി
X

കൊച്ചി: സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം സിയാദിന്റെ ആത്മഹത്യാ കുറിപ്പു ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കാനുള്ള നടപടി ആരംഭിച്ചു. കുറിപ്പിലെ കൈയക്ഷരവും ഒപ്പും സിയാദിന്റേതു തന്നെയാണെന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് വകുപ്പിന്റെയും കൈപ്പട വിദഗ്ധരുടെയും സഹായം തേടും. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ആത്മഹത്യകുറിപ്പ് സബ്ഡിവിഷണല്‍ മജിസട്രേറ്റിന് പോലിസ് കൈമാറിയതായാണ് വിവരം.തുടര്‍ന്ന് കോടതി ഇത് ഫോറന്‍സികിന്റെ കൈയക്ഷര വിഭാഗത്തിന് കൈമാറും.സിയാദിന്റെ ഒപ്പം കൈയക്ഷരവുമുള്ള അയ്യനാട് ബാങ്കിലെ ഏതാനും ഔദ്യോഗിക രേഖകള്‍ ബാങ്കില്‍ നിന്നും പോലിസ് ശേഖരിച്ചിട്ടുണ്ട്.

ആത്മഹത്യകുറിപ്പും ഈ രേഖകളും തമ്മില്‍ താരതമ്യം ചെയ്താവും കൈയക്ഷര പരിശോധന നടക്കുകയെന്നാണ് വിവരം.സിയാദിന്റെ ആത്മഹത്യ കുറിപ്പില്‍ സിപിഎം കളമശേരി ഏരിയാ സെക്രട്ടറി സക്കീര്‍ഹുസൈന്‍,തൃക്കാക്കര സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറി ജയചന്ദ്രന്‍,കുന്നേപറമ്പ് ബ്രാഞ്ച് സെക്രട്ടറി നിസാര്‍ എന്നിവര്‍ക്കെതിരെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.തന്നെ ഇവര്‍ മാനസികമായി പീഡിപ്പിച്ച് തകര്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.സിയാദിന്റെ നിരവധി ബന്ധുക്കളില്‍ നിന്നും പോലിസ് മൊഴിയെടുത്തിട്ടുണ്ട്.

സിയാദ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും പോലിസ് അന്വേഷണം നടത്തുന്നുണ്ട്.സിയാദിന്റെ ആത്മഹത്യ കുറിപ്പിലെ ആരോപണ വിധേയരായ സിപിഎം നേതാക്കളില്‍ നിന്നും പോലിസ് മൊഴി രേഖപെടുത്തിയിട്ടുണ്ട്.കഴിഞ്ഞ ഒന്‍പതിനു വൈകിട്ടാണു സിയാദിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയാദിന്റെ സ്‌കൂട്ടറില്‍ നിന്നാണ് ആത്മഹത്യകുറിപ്പ് ബന്ധുക്കള്‍ കണ്ടെടുത്തത്. ആത്മഹത്യാ കുറിപ്പു വ്യാജമാണെന്ന ആരോപണവുമായി സിപിഎം നേതാക്കള്‍ രംഗത്തെത്തിയ സാഹചര്യത്തിലാണ് ശാസ്ത്രീയ പരിശോധനയ്ക്കു തൃക്കാക്കര പോലിസ് തീരുമാനിച്ചത്.

Next Story

RELATED STORIES

Share it