Kerala

മതേതര ഐക്യം: സിപിഎമ്മിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മുല്ലപ്പള്ളി; കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോയെന്ന് എം എ ബേബി

ബംഗാളില്‍ ആയാലും കേരളത്തില്‍ ആയാലും കോണ്‍ഗ്രസുമായി ഒരു സഖ്യവും ഉണ്ടാവില്ല. കോണ്‍ഗ്രസിന്റെ നയങ്ങളെ കൂടി എതിര്‍ക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും ബേബി പറഞ്ഞു.

മതേതര ഐക്യം: സിപിഎമ്മിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് മുല്ലപ്പള്ളി; കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോയെന്ന് എം എ ബേബി
X

തിരുവനന്തപുരം: സ്റ്റാലിനിസ്റ്റ് ചിന്തകളും അക്രമരാഷ്ട്രീയവും സംഘപരിവാര്‍ മനസ്സും ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സിപിഎമ്മുമായി ഫാസിസത്തിനെതിരായ ജനാധിപത്യ ഐക്യമുണ്ടാക്കാന്‍ തുറന്ന ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറാണെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മറുപടിയുമായി സിപിഎം. സിപിഎമ്മുമായി സഖ്യമുണ്ടാക്കേണ്ട അവസ്ഥയിലേക്ക് കേരളത്തിലെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നോയെന്ന് സിപിഎം പിബി അംഗം എം എ ബേബി ചോദിച്ചു. കോണ്‍ഗ്രസ് അത്രയ്ക്ക് ക്ഷീണിച്ചോ എന്ന് തനിക്കറിയില്ല. സിപിഎമ്മിനും എല്‍ഡിഎഫിനും എതിരായി നല്ല നിലയില്‍ മല്‍സരം കാഴ്ചവയ്ക്കാനുള്ള ശേഷി ഇപ്പോഴും കേരളത്തിലെ കോണ്‍ഗ്രസിനുണ്ടെന്നാണ് തന്റെ വിശ്വാസം.

ബംഗാളില്‍ ആയാലും കേരളത്തില്‍ ആയാലും കോണ്‍ഗ്രസുമായി ഒരു സഖ്യവും ഉണ്ടാവില്ല. കോണ്‍ഗ്രസിന്റെ നയങ്ങളെ കൂടി എതിര്‍ക്കാനാണ് സിപിഎമ്മിന്റെ തീരുമാനമെന്നും ബേബി പറഞ്ഞു. ആയുധം ഉപേക്ഷിക്കാന്‍ സിപിഎം തയ്യാറാവുന്നില്ലെന്നും ബിജെപിയെ ഭയമായതിനാലാണ് സിപിഎം അവരെ വിമര്‍ശിക്കാത്തതെന്നും ജനമഹായാത്രയ്ക്ക് മലപ്പുറം ജില്ലയില്‍ നല്‍കിയ സ്വീകരണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ജനാധിപത്യ മതേതര ഐക്യത്തെ തകര്‍ക്കുന്നത് സിപിഎമ്മിന്റെ കേരളാഘടകമാണ്. ഫാസിസ്റ്റ് ശക്തികളെ ചെറു്ത്തുതോല്‍പ്പിക്കാനായി ബംഗാള്‍, ത്രിപുര സംസ്ഥാനങ്ങളിലെ സിപിഎം നേതാക്കള്‍ സ്വീകരിച്ച നിലപാട് അംഗീകരിക്കാന്‍ കേരളാഘടകം തയ്യാറാവുന്നില്ല. തെറ്റുതിരുത്താനുള്ള വിവേകം സിപിഎം കാണിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.

Next Story

RELATED STORIES

Share it