- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എസ് രാജേന്ദ്രൻ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്; ശുപാർശയുമായി ജില്ലാ കമ്മിറ്റി
ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.
ഇടുക്കി: ദേവികുളം മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ എസ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഇടുക്കി ജില്ലാ കമ്മിറ്റി ശുപാര്‍ശ ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളത്തെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമിച്ചെന്ന് കണ്ടെത്തിയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ശുപാര്‍ശ. സംസ്ഥാന സമിതിക്കാണ് ഇത് സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. അന്തിമ തീരുമാനം സംസ്ഥാന സമിതി കൈക്കൊള്ളും.
ആരോപണത്തില്‍ രാജേന്ദ്രന്‍ കുറ്റക്കാരനാണെന്ന് നേരത്തെ സിപിഎം നിയോഗിച്ച അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി പാര്‍ട്ടിയില്‍ നിന്ന് അകലം പാലിച്ചുവരികയാണ് രാജേന്ദ്രന്‍. പാര്‍ട്ടി പരിപാടികളിലോ സമ്മേളനങ്ങളിലോ പങ്കെടുത്തിരുന്നില്ല. ജില്ലാ സെക്രട്ടറി നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിന് മറുപടിയും നല്‍കിയിരുന്നില്ല. ഇതാണ് രാജേന്ദ്രനെതിരെയുള്ള നടപടിക്ക് ആക്കംകൂട്ടിയത്.
ദേവികുളം എംഎല്‍എ എ രാജയെ തോല്‍പ്പിക്കാന്‍ നോക്കിയെന്ന ആരോപണത്തില്‍ പ്രധാനപ്പെട്ട ഏരിയാ കമ്മിറ്റികളെല്ലാം രാജേന്ദ്രനെതിരേ അന്വേഷണ കമ്മീഷന് തെളിവ് നല്‍കിയിരുന്നു. രാജേന്ദ്രന്‍ പാര്‍ട്ടിയുമായി സഹകരിക്കാത്തതിലും മാധ്യമങ്ങളിലൂടെ പ്രസ്താവനകള്‍ നടത്തുന്നതിലും എം.എം.മണി അടക്കമുള്ളവര്‍ പരസ്യമായി വിമര്‍ശിച്ചിരുന്നു.
ജനുവരി മൂന്നിന് നടക്കുന്ന ഇടുക്കി ജില്ലാ സമ്മേളനത്തിന് മുന്നോടിയായി രാജേന്ദ്രനെതിരായ നടപടിയില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന. അതേസമയം എംഎൽഎ സ്ഥാനം മോഹിച്ച് പാർട്ടിയിൽ വന്നയാളല്ല താനെന്നും പുറത്താക്കണമെങ്കിൽ പുറത്താക്കട്ടെയെന്നും രാജേന്ദ്രൻ നേരത്തെ പ്രതികരിച്ചിരുന്നു.
40 വർഷമായി പ്രവർത്തിക്കുന്ന തന്നെ ഒരു ജാതിയുടെ ആളായി ചിത്രീകരിച്ച് അന്വേഷണ കമീഷനെ വെച്ചത് പാർട്ടിയാണ്. പാർട്ടിക്ക് തന്നിൽ വിശ്വാസം നഷ്ടപ്പെട്ടാൽ പിന്നെ സംതൃപ്തിയോടെ മുന്നോട്ടു പോകാനാവില്ല. സമ്മേളനത്തിന് മുമ്പേ പാർട്ടി ജില്ല കമ്മിറ്റിക്ക് ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടി കത്ത് നൽകിയിരുന്നു. തന്റെ ജാതിയിൽപെട്ട ആളുകളുടെ വോട്ട് താൻ കുറച്ചു എന്നാണ് ആക്ഷേപം. താനല്ല, പാർട്ടിയാണ് ജാതി പറഞ്ഞത്. മരണം വരെ പാർട്ടിയോടൊപ്പം നിൽക്കാനാണ് ആഗ്രഹമെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്.
RELATED STORIES
ഗുണ്ടയെ നോക്കി ചിരിച്ചതിന് നായയെ കൊണ്ട് കടിപ്പിച്ചു
15 Dec 2024 1:09 AM GMTശബരിമല തീര്‍ത്ഥാടകരുടെ ബസും കാറും കൂട്ടിയിടിച്ച് നാല് മരണം;...
15 Dec 2024 12:55 AM GMTകേരളാ ബ്ലാസ്റ്റേഴ്സിന് തോല്‍വി തന്നെ തുണ; അവസാന മിനിറ്റുകളില്‍ ഇരട്ട ...
14 Dec 2024 5:37 PM GMTവിദ്യാര്‍ഥി രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കേണ്ടതില്ല; അപകടകരമായ...
14 Dec 2024 4:59 PM GMTബൈക്കിന് മുകളിലേക്ക് കാട്ടാന പന കുത്തിയിട്ടു; വിദ്യാര്‍ഥിനി മരിച്ചു
14 Dec 2024 3:59 PM GMTകംപ്യൂട്ടര്‍ ഓപ്പറേറ്ററായി ജോലി ചെയ്യാന്‍ ഇഷ്ടമല്ല; വിരലുകള്‍ മുറിച്ച് ...
14 Dec 2024 2:55 PM GMT