Kerala

സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഡിസംബര്‍ 14,15,16 തിയ്യതികളില്‍ കളമശ്ശേരിയില്‍

പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 11ന് വൈകുന്നേരം അഞ്ചിന് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും എന്ന വിഷയത്തെ അധികരിച്ചു കൊണ്ടുള്ള സെമിനാറും, ഡിസംബര്‍ 12 ന് വൈകുന്നേരം അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ''സ്ത്രീ സുരക്ഷയും സമകാലിക ഇന്ത്യയും'' എന്ന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്

സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഡിസംബര്‍ 14,15,16 തിയ്യതികളില്‍ കളമശ്ശേരിയില്‍
X

കൊച്ചി: സിപിഎം ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ മുന്നോടിയായുള്ള എറണാകുളം ജില്ലാ സമ്മേളനം ഡിസംബര്‍ 14, 15, 16 തീയതികളില്‍ കളമശേരി ആശിഷ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ അറിയിച്ചു. പ്രതിനിധി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ വൈക്കം വിശ്വന്‍, ടി എം തോമസ് ഐസക്ക്, എം സി ജോസഫൈന്‍, എ കെ ബാലന്‍, ആനത്തലവട്ടം ആനന്ദന്‍, ബേബിജോണ്‍, പി രാജീവ് എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കും. 16ന് വൈകുന്നേരം നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡിസംബര്‍ 11ന് വൈകുന്നേരം അഞ്ചിന് കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ കാലാവസ്ഥാവ്യതിയാനവും ആഗോളതാപനവും എന്ന വിഷയത്തെ അധികരിച്ചു കൊണ്ടുള്ള സെമിനാറും, ഡിസംബര്‍ 12 ന് വൈകുന്നേരം അഞ്ചിന് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ''സ്ത്രീ സുരക്ഷയും സമകാലിക ഇന്ത്യയും'' എന്ന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാറുകളില്‍ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, കെ ചന്ദ്രന്‍പിള്ള, അഡ്വ:ഹരീഷ് വാസുദേവന്‍, ഡോ:കെ വാസുദേവന്‍പിള്ള, ഡോ:എം ടി. മനോജ്, ഡോ:ബിനോ പി ബോണി എന്നിവരും സ്ത്രീ സുരക്ഷയെ സംബന്ധിച്ച് അഡ്വ:സി എസ് സുജാത, എം സി ജോസഫൈന്‍, ഡോ:പി കെ ആനന്ദി, ഡോ:മ്യൂസ് മേരി ജോര്‍ജ്, അഡ്വ:പ്രിയദര്‍ശന്‍തമ്പി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.

ഡിസംബര്‍ 12ന് രാത്രി 7 മണി മുതല്‍ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഗസല്‍ ഗായകന്‍ വിവേക് ആന്റ് പാര്‍ട്ടി നയിക്കുന്ന ഗസല്‍ സന്ധ്യ ഉണ്ടായിരിക്കും. സമ്മേളനത്തിന്റെ ഭാഗമായിട്ടുള്ള മറ്റ് കലാപരിപാടികള്‍ പൊതു സമ്മേളനത്തിന് ശേഷം ഉണ്ടായിരിക്കുന്നതാണ്.സംഗീത സംവിധായകന്‍ സെബി നായരമ്പലം നയിക്കുന്ന മ്യൂസിക് ക്വയറും രാജീവ് കളമശ്ശേരി അവതരിപ്പിക്കുന്ന കലാവിരുന്നും ആണ് കലാപരിപാടികള്‍. ഡിസംബര്‍ 11,12 തീയതികളില്‍ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ രാവിലെ മുതല്‍ പൊതുജനങ്ങള്‍ക്കായി കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ നാളിതുവരെ നടന്ന തൊഴിലാളിവര്‍ഗ പ്രക്ഷോഭ സമരങ്ങളുടെ ചരിത്ര ചിത്ര പ്രദര്‍ശനം സംഘടിപ്പിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി അറിയിച്ചു.

Next Story

RELATED STORIES

Share it