- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മുകേഷ് രാജിവെക്കേണ്ടന്ന് സിപിഎം; ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് ഒഴിവാക്കും

കൊച്ചി: ബലാത്സംഗ ആരോപണ വിധേയനായ നടനും എംഎല്‍എയുമായ മുകേഷ് എംഎല്‍എ സ്ഥാനത്തുനിന്ന് രാജിവെക്കേണ്ടന്ന് സിപിഎം തീരുമാനം. അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. അതേസമയം തല്‍ക്കാലം ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് മുകേഷിനെ മാറ്റാനാണ് തീരുമാനം. കേസിന്റെ മുന്നോടുള്ള പോക്ക് പരിശോധിക്കും. നാളത്തെ സെക്രട്ടറിയേറ്റ് യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യുമെന്നും സിപിഎം അറിയിച്ചു.
അതിനിടെ മുകേഷിനെതിരേ ലൈംഗിക പീഡന പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ വെട്ടിലായിരിക്കുകയാണ് സര്‍ക്കാരും ഇടതുമുന്നണിയും. മുകേഷ് എംഎല്‍എ സ്ഥാനത്ത് തുടരുന്നത് ധാര്‍മികമായി ശരിയല്ലെന്നും ഉടന്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ പരസ്യമായി രംഗത്തു വരികയും സിപിഎം നേതാക്കള്‍ മുകേഷിനെ സംരക്ഷിക്കുന്ന നിലപാട് തുടരുകയും ചെയ്യുന്നതോടെ ഇടതുമുന്നണി പ്രത്യക്ഷത്തില്‍ രണ്ടു തട്ടിലായി.
ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി മുകേഷിനെതിരേ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ആനി രാജ മുകേഷിനെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തുവന്നത്. മുകേഷ് ഒരു മിനിറ്റു പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹനല്ലെന്നും സ്വമേധയാ രാജിവയ്ക്കാന്‍ തയാറായില്ലെങ്കില്‍ സിപിഎം നേതൃത്വം രാജി ചോദിച്ചു വാങ്ങണമെന്നും ആനി രാജ പരസ്യമായി ആവശ്യപ്പെട്ടു.
RELATED STORIES
ആര്‍സിബി വിജയാഘോഷം സ്വകാര്യ പരിപാടി; 11 പേര് മരിച്ച സംഭവത്തിന്...
11 Jun 2025 8:49 AM GMTകൊച്ചി കപ്പല്‍ അപകടത്തില്‍ കേസെടുത്ത് പോലിസ്
11 Jun 2025 8:44 AM GMTചരക്കു കപ്പല്‍ അപകടം; നാലു ദിവസത്തേക്ക് കണ്ടയ്നറുകള്‍ തീരത്തേക്ക്...
11 Jun 2025 7:32 AM GMTഞാന്‍ മരിച്ച് കഴിഞ്ഞെങ്കിലും എന്നെ കുറിച്ച് പഠിക്കുമെന്ന് തമാശയ്ക്ക്...
11 Jun 2025 7:28 AM GMTഗസയിലെ കുഞ്ഞുങ്ങളെ ഇസ്രായേല്‍ കൊന്നു തള്ളുന്ന നടപടി വേദനിപ്പിക്കുന്നു: ...
11 Jun 2025 7:22 AM GMTഓക്സ്ഫോര്‍ഡില്‍ നിന്ന് നിയമത്തില്‍ ഡോക്ടറേറ്റ് നേടിയ ആദ്യത്തെ ദലിത്...
11 Jun 2025 6:55 AM GMT