സിഎംപി-സിപിഎം ലയനം കോടതി തടഞ്ഞു
എം വി രാഘവന്റെ മകന്‍ എം വി രാജേഷിനെ പാര്‍ടിയില്‍ നി്ന്നും പുറത്താക്കിയ നടപടിയും കോടതി തടഞ്ഞു.ലയന തീരുമാനം പാര്‍ടി കോണ്‍ഗ്രസ് എടുത്തിട്ടില്ലെന്നും എം വി രാജേഷിനെ പുറത്താക്കിയത്് ഏകപക്ഷീയമായിട്ടെന്നും ഹരജിക്കാരന്‍ വാദിച്ചു

കൊച്ചി:സിഎംപിയിലെ ഒരു വിഭാഗം സിപിഎമ്മില്‍ ലയിക്കുന്നത് കോടതി തടഞ്ഞു.സിഎംപിയുടെ സ്ഥാപക നേതാവിന്റെ മകന്‍ എം വി രാജേഷ് നല്‍കിയ കേസിന്റെ അടിസ്ഥാനത്തിലാണ് എറണാകുളം മുന്‍സിഫ് കോടതി സിഎംപി-സിപിഎം ലയനം തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എം വി രാജേഷിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയ നടപടിയും കോടതി സ്‌റ്റേ ചെയ്തു.പാര്‍ടി ഭരണ ഘടന അനുസരിച്ച് സിഎംപിയുടെ ഉന്നതാധികാര സമിതിയായ പാര്‍ടി കോണ്‍ഗ്രസിനു മാത്രമെ പാര്‍ടി സംബന്ധമായ നയപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പറ്റുകയുള്ളുവെന്നാണ് ഹരജിക്കാരാനായ എം വി രാജേഷിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതി മുമ്പാകെ വാദിച്ചത്.ഇത്തരത്തിലുള്ള തീരുമാനം പാര്‍ടി കോണ്‍ഗ്രസില്‍ എടുത്തിട്ടില്ലെന്നും എം വി രാജേഷിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കിയത് ഏകപക്ഷീയമായിട്ടായിരുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. പാര്‍ടി ഭരണഘടനയനുസരിച്ച് ഒരാളെ പുറത്താക്കുമ്പോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ ഉണ്ട്. എന്നാല്‍ അത് രാജേഷിന്റെ കാര്യത്തില്‍ ഇവിടെ പാലിക്കപ്പെട്ടില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ലയന തീരുമാനം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ചതാണെന്ന് എതിര്‍ ഭാഗം വാദം ഉയര്‍ത്തി. ഇതു സംബന്ധിച്ച് രേഖകളും ഇവര്‍ കോടതിയില്‍ ഹാജരാക്കി. എന്നാല്‍ ഇതില്‍ പിശകുകള്‍ ഉണ്ടെന്ന എതിര്‍വാദം രാജേഷിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഉയര്‍ത്തി. തുടര്‍ന്നാണ് അന്തിമ വിധി വരുന്നതുവരെ ലയനവും രാജേഷിനെ പുറത്താക്കിയതും തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
സിഎംപി ജനറല്‍ സെക്രട്ടറിയായിരുന്ന എം കെ കണ്ണന്റെ നേതൃത്വത്തിലാണ് പാര്‍ടിയിലെ ഒരു വിഭാഗം സിപിഎമ്മില്‍ ലയിക്കാന്‍ തയാഠെടുത്തിരിക്കുന്നത്. ഈ മാസം മൂന്നിനാണ് ലയന സമ്മേളനം തീരുമാനിച്ചിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് നേരത്തെ എം കെ കണ്ണന്‍ വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചിരുന്നത്.
RELATED STORIES
രാജ് താക്കറെയുടെ ഭീഷണി: മുംബൈയിലെ കടല്‍ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:18 AM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMT