- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തിരുവനന്തപുരം കോർപറേഷൻ: ഡെപ്യൂട്ടി മേയറും സ്ഥിരംസമിതി അധ്യക്ഷയും തമ്മിലുള്ള പോര് മുറുകുന്നു
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതു മുന്നണിയിലെ അസ്വാരസ്യം വെളിപ്പെടുത്തുന്നതാണ് തർക്കം.

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സിപിഐയുടെ ഡെപ്യൂട്ടി മേയറും സിപിഎമ്മിന്‍റെ സ്ഥിരം സമിതി അധ്യക്ഷയും തമ്മിലുള്ള പോര് മുറുകുന്നു. തനിക്കെതിരെ അഴിമതി ഉന്നയിക്കാൻ യൂത്ത് കോൺഗ്രസുകാർക്ക് രേഖകൾ നൽകിയത് സിപിഎം കൗൺസിലറും സ്ഥിരം സമിതി അധ്യക്ഷയുമായ പുഷ്‌പലത ആണെന്ന് ഡെപ്യൂട്ടി മെയർ രാഖി രവികുമാർ അരോപിച്ചു.
രാഖിയുടെ വാർഡിൽ ആൽത്തറ സിഎസ്എം റോഡിന്‍റെ നവീകരണത്തിന് 43 ലക്ഷം രൂപ ചെലവഴിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. കരാറുകാർക്ക് പണം നൽകിയത് ഉൾപ്പെടെയുള്ള രേഖകൾ സമൂഹ മാധ്യമങ്ങൾ വഴി യൂത്ത് കോൺഗ്രസ് പ്രചരിപ്പിക്കുകയാണ്. ഇത്തരത്തിൽ പ്രചരിപ്പിക്കുന്ന രേഖയിൽ പുഷ്‌പലതയുടെ ലെറ്റർ പാഡും ഓഫീസ് പശ്ചാത്തലവും കണ്ടതിനെ തുടർന്നാണ് ആരോപണവുമായി ഡെപ്യൂട്ടി മേയർ രംഗത്തെത്തിയത്.
ഡെപ്യൂട്ടി മേയർ നടത്തിയ പരിശോധനയിൽ എൻജിനീയറിങ് വിഭാഗത്തിലെ ഫയലുകൾ പുഷ്‌പലത വിളിച്ചുവരുത്തി പരിശോധിച്ചതായും കണ്ടെത്തി. ഇതോടെ സിപിഎം ജില്ലാ കമ്മിറ്റിക്ക് രാഖി രവികുമാർ പരാതി നൽകി. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായ പുഷ്‌പലതയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇടതു മുന്നണിയിലെ അസ്വാരസ്യം വെളിപ്പെടുത്തുന്നതാണ് തർക്കം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















