Kerala

സിപിഎം നേതാവ് പുഞ്ചയില്‍ നാണു അന്തരിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കസ് ഉപദേശക സമിതി അംഗമായിരുന്നു

സിപിഎം നേതാവ് പുഞ്ചയില്‍ നാണു അന്തരിച്ചു
X

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റംഗം ധര്‍മടം സ്വദേശി പുഞ്ചയില്‍ നാണു അന്തരിച്ചു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഒരാളായ പുഞ്ചയില്‍ നാണു സിഐടിയു സംസ്ഥാന സമിതിയംഗം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂനിയന്‍(സിഐടിയു), സിപിഎം ജില്ലാ കമ്മിറ്റിയംഗം, തലശ്ശേരി ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സര്‍ക്കസ് ഉപദേശക സമിതി അംഗമായിരുന്നു. ധര്‍മ്മടത്തെ സിപിഎം ചരിത്രത്തെക്കുറിച്ചു'ധര്‍മടം വില്ലേജും കമ്യൂണിസ്റ്റ് പ്രസ്ഥാനവും (1940-1990)' പുസ്തകം രചിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it