Kerala

മാവോയിസ്റ്റുകളെ വെടിവെച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല: സി എന്‍ ജയദേവന്‍

മാവോയിസ്റ്റുകള്‍ക്ക് മറുപടി വെടിയുണ്ടകളല്ല രാഷ്ട്രീയമായ പരിഹാരമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി എന്‍ ജയദേവന്‍. കവി സച്ചിദാനന്ദന്റെ ഐക്യദാര്‍ഢ്യ സന്ദേശം പ്രതിക്ഷേധ കൂട്ടായ്മയില്‍ വായിച്ചു.

മാവോയിസ്റ്റുകളെ വെടിവെച്ച് ഇല്ലാതാക്കുന്നത് ജനാധിപത്യ ഭരണകൂടത്തിന് ഭൂഷണമല്ല: സി എന്‍ ജയദേവന്‍
X

തൃശൂര്‍: കേരളത്തിലെ ഇടതുപക്ഷ ഭരണ കാലത്ത് മാവോയിസ്റ്റുകളെ വെടിച്ചു കൊല്ലുന്നത് ഖേദകരമാണ് എന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എന്‍ ജയദേവന്‍ അഭിപ്രായപ്പെട്ടു. ആയുധങ്ങളേന്തി വനാന്തരങ്ങളില്‍ വിപ്ലവം നടത്താമെന്ന രീതിയോട് തെല്ലും യോജിപ്പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തീവ്രവാദ നക്‌സലിസം കൊണ്ട് ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് യാതൊരു മാറ്റവും സംഭവിക്കില്ലെന്നും, എന്ന് കരുതി ആര്‍ക്കും എവിടെയും നക്‌സലാണെന്നു കരുതി കണ്ടമാത്രയില്‍ ഷൂട്ട് അറ്റ് സൈറ്റ് എന്ന നയം നടത്താന്‍ അര്‍ക്കും അധികാരമില്ല. ആ അധികാരം നിര്‍വ്വഹിക്കുന്നത് കേരളത്തിലെ പോലിസും സര്‍ക്കാരും ആണല്ലോ. ഇതിനെ ചെറുക്കണം എന്ന നിലപാടാണ് ഞങ്ങള്‍ക്കുള്ളതെന്നും സി എന്‍ ജയദേവന്‍ കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകള്‍ക്ക് മറുപടി വെടിയുണ്ടകളല്ല രാഷ്ട്രീയമായ പരിഹാരമാണ് എന്ന മുദ്രാവാക്യമുയര്‍ത്തി എഐവൈഎഫ് സംഘടിപ്പിച്ച പ്രതിക്ഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി എന്‍ ജയദേവന്‍. കവി സച്ചിദാനന്ദന്റെ ഐക്യദാര്‍ഢ്യ സന്ദേശം പ്രതിക്ഷേധ കൂട്ടായ്മയില്‍ വായിച്ചു. ഏറ്റുമുട്ടല്‍ കൊലകള്‍ അത് മാവോയിസ്റ്റുകളായിട്ടാണെങ്കിലും സംസ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കുറ്റവാളികളെ ശിക്ഷിക്കുന്നതിന് ജനാധിപത്യപരമായ മാര്‍ഗ്ഗങ്ങള്‍ ഉള്ളപ്പോള്‍ നമ്മുടെ ഭരണഘടനയില്‍ ഇന്ത്യന്‍ പീനല്‍ കോഡുള്ളപ്പോള്‍ കുറ്റവാളികളാണെന്ന് തെളിയിക്കപ്പെട്ടാല്‍ മാത്രമേ അവരെ ശിക്ഷിക്കുവാന്‍ പാടുള്ളൂ. അതിന് വിചാരണയുടെ ആവശ്യവും ഉണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ കുറ്റവാളികളെന്ന് സംശയിക്കപ്പെട്ട ആളുകളെ കൃത്യമായ തെളിവുളൊന്നും ഇല്ലാതെ നേരിട്ട് വെടിവെച്ച് കൊല്ലുന്നത് അംഗീകരിക്കുവാന്‍ കഴിയുന്നതല്ല. പോലിസ് പുറത്തുവിട്ട വീഡിയോ സംബന്ധിച്ച് ഏറ്റുമുട്ടലിലെ കുറിച്ച് ധാരാളം സംശയങ്ങള്‍ നിലവിലുണ്ട്. ആ സംശയങ്ങളെല്ലാം ദൂരീകരിക്കുവാന്‍ സര്‍ക്കാരിന് ഉത്തരവാധിത്വം ഉണ്ടെന്ന് സച്ചിദാനന്ദന്‍ പറഞ്ഞു.

എഐവൈഎഫ് ജില്ലാ പ്രസിഡന്റ് കെ പി സന്ദീപ് അധ്യക്ഷത വഹിച്ചു. സിപിഐ (എംഎല്‍) റെഡ് ഫ്‌ലാഗ് സംസ്ഥാന സെക്രട്ടറി പി സി ഉണ്ണിചെക്കന്‍, അഡ്വ. ആശ ഉണ്ണിത്താന്‍, സിപിഐ ജില്ലാ അസി. സെക്രട്ടറി പി ബാലചന്ദ്രന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പില്‍, കെ സി ബിജു എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it