പശുവിന്റെ പേരിലുള്ള അക്രമം: കര്‍ണാടകയില്‍ കേരള സര്‍ക്കാര്‍ ബസ്സുകള്‍ക്കു നേരെ അക്രമം

ഇതേ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ കര്‍ണാടക വിട്‌ലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

പശുവിന്റെ പേരിലുള്ള അക്രമം: കര്‍ണാടകയില്‍ കേരള സര്‍ക്കാര്‍ ബസ്സുകള്‍ക്കു നേരെ അക്രമം

കാസര്‍കോട്: കര്‍ണാടക പുത്തൂരില്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെ കല്ലേറ്. ബസ് െ്രെഡവര്‍ സുരേഷ്‌കുമാറിന് പരിക്കേറ്റു. ഇതേ തുടര്‍ന്ന് കാസര്‍കോട് ഡിപ്പോയില്‍ നിന്നുള്ള ബസുകള്‍ കര്‍ണാടക വിട്‌ലയില്‍ സര്‍വീസ് അവസാനിപ്പിച്ചു. കര്‍ണാടക ബസ്സുകളും അക്രമത്തിനിരയായിട്ടുണ്ട്. പോലിസെത്തി ബസ്സുകള്‍ സ്‌റ്റേഷനിലേക്ക് മാറ്റി.

ബദിയടുക്ക പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍പെട്ട എന്‍മകജെ മഞ്ചനടുക്കത്ത് പശുക്കടത്ത് ആരോപിച്ച് ഡ്രൈവവറെയും സഹായിയെയും ആക്രമിച്ചതായി പരാതി ഉയര്‍ന്നിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന ആറു പേര്‍ക്കെതിരെ ബദിയടുക്ക പോലിസ് കേസെടുത്തതാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നിലെ പ്രചോദനമെന്നാണ് സൂചന.

ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരാണ് തങ്ങള്‍ അക്രമിച്ചതെന്ന് അക്രമത്തിനിരയായ പിക്കപ്പ് വാന്‍ ഡ്രൈവര്‍ ഹംസ, സഹായി അല്‍ത്താഫ് എന്നിവര്‍ ആരോപിച്ചിരുന്നു. സ്ഥലത്തെ സിസിടിവി ക്യാമറകള്‍ വിട്‌ല പോലിസിന്റെ സഹായത്തോടെ പരിശോധിച്ചു വരുന്നതിനിടയാണ് പുതിയ അക്രമ സംഭവങ്ങള്‍ അരങ്ങേറിയത്.

RELATED STORIES

Share it
Top