Kerala

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ അബുദാബി- കൊച്ചി ഫ്‌ളൈറ്റിലും മറ്റൊരാള്‍ ട്രെയിനിലും എത്തിയത്

അബുദാബി- കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ തൃക്കാക്കര സ്വദേശിനി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 22 ന് ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.മെയ് 22ന് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 25 ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ അബുദാബി- കൊച്ചി ഫ്‌ളൈറ്റിലും മറ്റൊരാള്‍ ട്രെയിനിലും എത്തിയത്
X

കൊച്ചി: ഇന്ന് എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച രണ്ടു പേരില്‍ ഒരാള്‍ മെയ് 18 ന് അബുദാബി- കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ തൃക്കാക്കര സ്വദേശിനിയായ 34 കാരിയും മറ്റൊരാള്‍ മെയ് 22ന് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശിയുമാണ്.അബുദാബി- കൊച്ചി ഫ്‌ളൈറ്റില്‍ എത്തിയ തൃക്കാക്കര സ്വദേശിനി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 22 ന് ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് നടത്തിയ സാമ്പിള്‍ പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയായിരുന്നു. ഇവര്‍ നേരത്തെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയമായിട്ടുണ്ട്

.മെയ് 22ന് ഡല്‍ഹിയില്‍ നിന്നുള്ള ട്രെയിനില്‍ കൊച്ചിയിലെത്തിയ 26 കാരനായ കുന്നത്തുനാട് സ്വദേശി വീട്ടില്‍ നിരീക്ഷണത്തിലിരിക്കെ രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് മെയ് 25 ന് ഇദ്ദേഹത്തിന്റെ സാമ്പിള്‍ ശേഖരിക്കുകയും തുടര്‍ന്ന് കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയുമായിരുന്നു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.ഇന്ന് 608 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 213 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 7834 ആയി. ഇതില്‍ 150 പേര്‍ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 7684 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലുമാണ്.

ഇന്ന് 9 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 8 പേരെ ഡിസ്ചാര്‍ജ് ചെയ്തു.നിലവില്‍ 63 പേരാണ് ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 18 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.എറണാകുളം -10,പാലക്കാട് -1,കൊല്ലം -1,തൃശൂര്‍ -1,ഉത്തര്‍പ്രദേശ്- 1,ലക്ഷദ്വീപ് -1,മധ്യപ്രദേശ്- 1,ബംഗാള്‍-1,രാജസ്ഥാന്‍- 1 എന്നിങ്ങനെയാണ് ചികില്‍സയിലുള്ളത്.ഇന്ന് ജില്ലയില്‍ നിന്നും 80 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 99 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 86 ഫലങ്ങള്‍ കൂടി ലഭിക്കുവാനുണ്ട്. ജില്ലയിലെ 22 കോവിഡ് കെയര്‍ സെന്ററുകളിലായി 782 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. കൂടാതെ 233 പേര്‍ പണം നല്‍കി ഉപയോഗിക്കാവുന്ന കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ 4 കപ്പലുകളിലെ 92 ക്രൂ അംഗങ്ങളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയില്ല

Next Story

RELATED STORIES

Share it