Kerala

കൊവിഡ്: കോട്ടയം ജില്ലയില്‍ മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 22 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്.

കൊവിഡ്: കോട്ടയം ജില്ലയില്‍ മൂന്ന് വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് ഒഴിവാക്കി
X

കോട്ടയം: ഉദയനാപുരം- 14, എരുമേലി-18 എന്നീ ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ കൊവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. കോട്ടയം മുനിസിപ്പാലിറ്റി- 33, അതിരമ്പുഴ ഗ്രാമപ്പഞ്ചായത്ത്- 14, ഭരണങ്ങാനം -13 എന്നീ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്ന് ഒഴിവാക്കി.

നിലവില്‍ 14 തദ്ദേശഭരണ സ്ഥാപന മേഖലകളിലായി 22 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. പട്ടിക ചുവടെ(തദ്ദേശ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1. കോട്ടയം - 38, 47, 3

2. ചങ്ങനാശേരി - 31

3. ഈരാറ്റുപേട്ട - 21, 22, 23

4. വൈക്കം - 5

ഗ്രാമപ്പഞ്ചായത്തുകള്‍

5. പാറത്തോട് - 15

6. പായിപ്പാട് - 9, 15

7. മുണ്ടക്കയം-6

8. ചിറക്കടവ്-11

9. കോരുത്തോട് - 10,7

10. ടിവി പുരം-14

11. മണര്‍കാട് - 4

12. തലയോലപ്പറമ്പ്-2,3,4

13. ഉദയനാപുരം -14

14. എരുമേലി - 18

Next Story

RELATED STORIES

Share it