എംജി സര്‍വകലാശാലയില്‍ കൊവിഡ് പരിശോധന; 88 പേരുടെയും ഫലം നെഗറ്റീവ്
ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയത്.
BY NSH28 July 2020 1:28 PM GMT

X
NSH28 July 2020 1:28 PM GMT
കോട്ടയം: മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ ഇന്ന് കൊവിഡ് ആന്റിജന്‍ പരിശോധനയ്ക്ക് വിധേയരായ 88 പേരുടെയും ഫലം നെഗറ്റീവ്. ഏറ്റുമാനൂര്‍ മേഖലയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമ്പര്‍ക്കവ്യാപനത്തിന്റെ വ്യാപ്തി കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ പരിശോധന നടത്തിയത്.
സമ്പര്‍ക്കസാധ്യത കൂടുതലുള്ള സെക്യൂരിറ്റി ജീവനക്കാര്‍, ഗര്‍ഡനര്‍മാര്‍, ശുചീകരണ തൊഴിലാളികള്‍, ഡ്രൈവര്‍മാര്‍ എന്നിവരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാംപിളുകളാണ് ശേഖരിച്ചത്. മറ്റു ജില്ലകളില്‍നിന്ന് എത്തി ജോലിചെയ്യുന്നവരെയും പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നവരെയുമാണ് പ്രധാനമായും പരിഗണിച്ചത്. ജില്ലാ ആര്‍സിഎച്ച് ഓഫിസര്‍ ഡോ.സി ജെ സിതാര, എംസിഎച്ച് ഓഫിസര്‍ ബി ശ്രീലേഖ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Next Story
RELATED STORIES
മോദിയുടെ കുടുംബപ്പേര് പരാമര്‍ശം: മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിക്ക്...
23 March 2023 6:23 AM GMTമലയാളി യുവാവിനെ റിയാദിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
23 March 2023 5:16 AM GMTപുഴയിലേക്ക് ചാടിയ 17കാരിയെ രക്ഷിക്കാന്‍ ശ്രമിച്ച സുഹൃത്ത് മരിച്ചു
23 March 2023 4:25 AM GMTവീഡിയോ ഗെയിം കളിക്കുന്നതിനിടെ വഴക്ക് പറഞ്ഞു; 13കാരന് ആത്മഹത്യ ചെയ്തു
23 March 2023 3:53 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMT