Kerala

കൊവിഡ് വ്യാപനം രൂക്ഷം; ഉഴവൂരിലെ കാര്‍ഡിനല്‍ സ്പെഷ്യാലിറ്റി മാനസികാരോഗ്യകേന്ദ്രം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി

ഇവിടെ കൊവിഡ് ചികില്‍സയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

കൊവിഡ് വ്യാപനം രൂക്ഷം; ഉഴവൂരിലെ കാര്‍ഡിനല്‍ സ്പെഷ്യാലിറ്റി മാനസികാരോഗ്യകേന്ദ്രം ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി
X

കോട്ടയം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഉഴവൂരിലെ കാര്‍ഡിനല്‍ സ്പെഷ്യാലിറ്റി മാനസികാരോഗ്യകേന്ദ്രം കൊവിഡ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്ലസ്റ്ററായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കലക്ടര്‍ എം അഞ്ജന ഉത്തരവായി. ഇതോടൊപ്പം ആശുപത്രിയെ കൊവിഡ് പ്രാഥമിക ചികില്‍സാ കേന്ദ്രമായും (സിഎഫ്എല്‍ടിസി) പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കൊവിഡ് ചികില്‍സയ്ക്ക് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ഉഴവൂര്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

ജില്ലാ മെഡിക്കല്‍ ഓഫിസിന്റെ നേതൃത്വത്തില്‍ ഇവിടെ ക്ലസ്റ്റര്‍ കണ്ടെയ്ന്‍മെന്റ് നടപടികള്‍ ആരംഭിച്ചു. ജാഗ്രതാസംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് വേണ്ട വിവരങ്ങള്‍ ആരോഗ്യവകുപ്പിന് കൈമാറുന്നതിന് ആശുപത്രി മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മേഖലയിലെ രോഗനിയന്ത്രണത്തിന് ആവശ്യമെങ്കില്‍ പോലിസിന്റെ സേവനം ലഭ്യമാക്കാനും ഉത്തരവില്‍ നിര്‍ദേശമുണ്ട്.

Next Story

RELATED STORIES

Share it