കൊവിഡ് വ്യാപനം: നാളത്തെ പ്രത്യേക മന്ത്രിസഭായോഗം ഓണ്‍ലൈന്‍ വഴി
രാവിലെ 10ന് മന്ത്രിമാര്‍ക്ക് അവരവരുടെ ഔദ്യോഗിക വസതികളിലോ ഓഫിസിലോ ഇരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐടി വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്.

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മന്ത്രിസഭായോഗം ഓണ്‍ലൈന്‍ വഴി ചേരും. തിങ്കളാഴ്ച നടക്കാനിരിക്കുന്ന പ്രത്യേക മന്ത്രിസഭായോഗം വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും. രാവിലെ 10ന് മന്ത്രിമാര്‍ക്ക് അവരവരുടെ ഔദ്യോഗിക വസതികളിലോ ഓഫിസിലോ ഇരുന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഐടി വകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. ചില മന്ത്രിമാര്‍ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വന്തം മണ്ഡലത്തിലാണ്.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി മന്ത്രിസഭായോഗം ചേരുന്നത്. നേരത്തെ നിയമസഭാ സമ്മേളനം കൊവിഡ് മൂലം മാറ്റിയിരുന്നു. മന്ത്രിസഭായോഗം അടക്കം നടക്കുകയും നിയമസഭാ സമ്മേളനം മാറ്റിവയ്ക്കുകയും ചെയ്തതിനെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. നിയമസഭ ചേര്‍ന്ന് ധനബില്‍ പാസാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ പകരം ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതിനുള്ള തീരുമാനമാണ് പ്രധാനമായും മന്ത്രിസഭായോഗത്തിലുണ്ടാവുക.
RELATED STORIES
'അടുത്ത അഞ്ചു വര്ഷം നിര്ണായകം; അഞ്ചു കാര്യങ്ങളില് ശ്രദ്ധയൂന്നണം';...
15 Aug 2022 3:22 AM GMTസിപിഎം ലോക്കല് കമ്മിറ്റി അംഗത്തിന്റെ കൊലപാതകം: മൂന്നു പ്രതികള്...
15 Aug 2022 3:04 AM GMTഇസ്രായേല് മിസൈല് ആക്രമണത്തില് മൂന്നു സിറിയന് സൈനികര്...
15 Aug 2022 2:33 AM GMTസ്വാതന്ത്യദിനാശംസകള് നേര്ന്ന് പ്രധാനമന്ത്രി
15 Aug 2022 2:24 AM GMTപാലക്കാട്ടെ പാര്ട്ടി നേതാവിന്റെ കൊലപാതകം; ശക്തമായി അപലപിച്ച് സിപിഎം...
15 Aug 2022 1:23 AM GMTപ്രായപൂര്ത്തിയാകാത്ത ആണ്കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു; വൈദികന്...
15 Aug 2022 1:06 AM GMT