Kerala

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം;കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങിയാണ് മറ്റുള്ളവര്‍ക്ക് അസുഖം പകര്‍ത്തുന്നതെന്നും ഈ സാഹചര്യത്തില്‍ പനി, ചുമ തുടങ്ങിയ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം. ഇവര്‍ രോഗ പരിശോധന നടത്തുകയുംആരോഗ്യവകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കുകയും വേണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ആവശ്യപ്പെട്ടു.

എറണാകുളത്ത് കൊവിഡ് വ്യാപനം രൂക്ഷം;കര്‍ശന നിയന്ത്രണങ്ങളുമായി അധികൃതര്‍
X

കൊച്ചി: എറണാകുളം ജില്ലിയല്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം.രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പുറത്തിറങ്ങിയാണ് മറ്റുള്ളവര്‍ക്ക് അസുഖം പകര്‍ത്തുന്നതെന്നും ഈ സാഹചര്യത്തില്‍ പനി, ചുമ തുടങ്ങിയ കൊവിഡ് രോഗ ലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം. ഇവര്‍ രോഗ പരിശോധന നടത്തുകയുംആരോഗ്യവകുപ്പിന്റെ നിര്‍ദേശം കര്‍ശനമായി പാലിക്കുകയും വേണമെന്നും ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ആവശ്യപ്പെട്ടു.കൊവിഡ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ജോലിക്ക് വരുന്നില്ല എന്ന് ഓഫീസ് മേധാവികള്‍ ഉറപ്പാക്കണം വ്യാപര സ്ഥാപനങ്ങള്‍ ടെമ്പറേച്ചര്‍ നോക്കിയശേഷം മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവൂ. വരും ദിവസങ്ങളിലെ രോഗവ്യാപന തോത് കൂടി പരിശോധിച്ച് ആവശ്യമായ കൂടുതല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ജില്ലയില്‍ അടുത്ത രണ്ടാഴ്ചക്കാലം വളരെ നിര്‍ണായകമായതിനാല്‍ എല്ലാവരും അതീവ ജാഗ്രത തുടരണം കൂടുതല്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയിട്ടുള്ളത് കൊണ്ട് ജില്ലയില്‍ മരണനിരക്ക് കുറവാണ്. ഓക്‌സിജന്റെ കാര്യത്തിലും ഐസിയു കിടക്കകള്‍, വെന്റിലേറ്റര്‍ എന്നിവയുടെ കാര്യത്തിലും ജില്ലയില്‍ ഒരു ക്ഷാമം ഇതേവരെ ഉണ്ടാകാതിരുന്നതിനും കാരണം കൂടുതല്‍ പേര്‍ക്കും വാക്‌സിനേഷന്‍ നല്‍കിയതാണ്. 45 വയസിന് മേല്‍ പ്രായമുള്ള 93 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വാക്‌സിന്‍ എടുത്തിട്ടുണ്ട് എങ്കിലും ആരും ജാഗ്രത കൈവെടിയരുത്. കൂട്ടം ചേരല്‍ ഒഴിവാക്കണം. പുറത്തിറങ്ങുമ്പോള്‍ സാമൂഹ്യ അകലം പാലിക്കണം. ഡബിള്‍ മാസ്‌കിംഗ് കര്‍ശനമാണ്.ഓക്‌സിജന്‍, വെന്റിലേറ്റര്‍, ഐസിയു കിടക്ക എന്നിവയ്ക്കുള്ള ആവശ്യം ജില്ലയില്‍ ഇതേവരെ വര്‍ധിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ്. എങ്കിലും രോഗവ്യാപനം കൂടും എന്ന അനുമാനത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ കൈക്കൊണ്ടുവരികയാണ്. എപ്പോള്‍ വേണമെങ്കിലും കൂടുതല്‍ ഐസിയു കിടക്കകള്‍, ഒക്‌സിജന്‍ എന്നിവ കൂട്ടാനുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it