Kerala

കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ ചകില്‍സയ്ക്ക് ഒഴിവുള്ളത് 2019 കിടക്കകള്‍

കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4062 കിടക്കകളില്‍ 2013 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്

കൊവിഡ് വ്യാപനം രൂക്ഷം; എറണാകുളം ജില്ലയില്‍ ചകില്‍സയ്ക്ക് ഒഴിവുള്ളത് 2019 കിടക്കകള്‍
X

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയില്‍ കൊവിഡ് ചികില്‍സയ്ക്കായി ഒഴിവുള്ളത് 2019 കിടക്കകള്‍. കൊവിഡ് രോഗികളുടെ ചികില്‍സയ്ക്കായി ജില്ലയില്‍ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 4062 കിടക്കകളില്‍ 2013 പേര്‍ നിലവില്‍ ചികില്‍സയിലുണ്ട്. രോഗം സ്ഥിരീകരിച്ച് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ സാധിക്കാത്തവര്‍ക്കായി തയ്യാറാക്കിയ ഡൊമിസിലറി കെയര്‍ സെന്ററുകളിലായി ജില്ലയില്‍ 404 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ ഇതുവരെ ഇത്തരം 37 കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇവിടങ്ങളില്‍ 1179 കിടക്കള്‍ ഒഴിവുണ്ട്.ജില്ലയില്‍ ബിപിസിഎല്‍, ടിസിഎസ് എന്നീ സ്ഥാപനങ്ങള്‍ അവരുടെ ജീവനക്കാര്‍ക്കായി കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ 30 പേര്‍ ചികില്‍സയിലുണ്ട്. ഇവിടങ്ങളില്‍ 24 കിടക്കള്‍ ഒഴിവുണ്ട്. ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ 11 കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 940 കിടക്കകള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 419 പേര്‍ ചികില്‍സയിലുണ്ട്. ജില്ലയില്‍ 521 കിടക്കള്‍ വിവിധ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്.

ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ പതിനൊന്നു കേന്ദ്രങ്ങളിലായി സജ്ജമാക്കിയ കൊവിഡ് സെക്കന്റ്് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 573 കിടക്കള്‍ സജ്ജമാക്കി. ഇവിടങ്ങളില്‍ 495 പേര്‍ ചികില്‍സയിലാണ്. ഓക്‌സിജന്‍ കിടക്കള്‍ അടക്കമുള്ള സെക്കന്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ്് സെന്ററുകളില്‍ കാറ്റഗറി ബി യില്‍ ഉള്‍പ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. ജില്ലയില്‍ 78 കിടക്കള്‍ വിവിധ സെക്കന്റ്് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലായി ലഭ്യമാണ്. കൊവിഡ് ചികിത്സാ രംഗത്തുള്ള മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള 13 സര്‍ക്കാര്‍ ആശുപത്രികളിലായി 892 കിടക്കള്‍ സജ്ജമാണ്. ഇവിടങ്ങളില്‍ നിലവില്‍ 665 പേര്‍ ചികിത്സയിലാണ്. കൊവിഡ് രോഗതീവ്രതയുള്ളവരെ ചികില്‍സിക്കാന്‍ കഴിയുന്ന ജില്ലയിലെ വിവിധ ആശുപത്രികളിലായി 217 കിടക്കകളും ലഭ്യമാണ്.

Next Story

RELATED STORIES

Share it