Kerala

കൊവിഡ് വ്യാപനം : ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി അടച്ചു

അരൂര്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളാണ് അടച്ചത്

കൊവിഡ് വ്യാപനം : ആലപ്പുഴ ജില്ലയില്‍ രണ്ട് പഞ്ചായത്തുകള്‍ കൂടി അടച്ചു
X

ആലപ്പുഴ : കൊവിഡ് വ്യാപനം തടയുന്നതിനായി ആലപ്പുഴ ജില്ലയിലെ രണ്ട് ഗ്രാമപഞ്ചായത്തുകള്‍ കൂടി പൂര്‍ണമായും കണ്ടെയിന്‍മെന്റ് സോണാക്കി. അരൂര്‍, പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തുകളാണ് അടച്ചത്. കൂടാതെ തഴക്കര വാര്‍ഡ് എട്ടില്‍ കല്ലിത്തുണ്ടം ജംഗ്ഷന്‍ മുതല്‍ ചക്കുളത്ത് കടവ് റോഡ് വരെയും കോട്ടാലേത്ത് അമ്പലം മുതല്‍ പുതുച്ചിറ അക്വാഡേറ്റ് വരെയും, കശുവണ്ടി ഫാക്ടറി മുതല്‍ പുതുച്ചിറ അക്വാഡേറ്റ് വരെയുള്ള പ്രദേശം, കുത്തിയതോട് വാര്‍ഡ് 3,6,9,13, പാലമേല്‍ വാര്‍ഡ് 13, വീയപുരം വാര്‍ഡ് 1- ല്‍ പുത്തന്‍തുരുത്ത് ഭാഗവും ആറ്റുമാലില്‍ ഭാഗവും, തലവടി വാര്‍ഡ് 1- ല്‍ അമ്പ്രയില്‍ മൂല ജംഗ്ഷന്‍ മുതല്‍ ആലുമൂട്ടില്‍ ഭാഗം വാണിയപുരയ്ക്കല്‍ തുടങ്ങിയ പ്രദേശങ്ങളും കണ്ടെയ്ന്‍മെന്റ് സോണാക്കി.

കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി

കൃഷ്ണപുരം വാര്‍ഡ് രണ്ട്, നൂറനാട് വാര്‍ഡ് 17- ല്‍ പനയ്ക്കല്‍ ജംഗ്ഷന്‍ മുതല്‍ മീത്തില്‍ കോളനി വരെ വരുന്ന പ്രദേശം, രാമങ്കരി വാര്‍ഡ് 7, 8, തലവടി വാര്‍ഡ് 14- ല്‍ കൊച്ചമ്മനം മുതല്‍ വടക്കോട്ട് മാമ്മൂട് കോളനി വരെയുള്ള പ്രദേശം, വാര്‍ഡ് ഏഴില്‍ വ്യാസപുരം പ്രദേശം, ചെട്ടികുളങ്ങര വാര്‍ഡ് 13, പട്ടണക്കാട് വാര്‍ഡ് 1,8, 12,14,17, 18, 19, ഹരിപ്പാട് മുന്‍സിപ്പാലിറ്റി വാര്‍ഡ് 28, ആലപ്പുഴ മുന്‍സിപ്പാലിറ്റി വാര്‍ഡ് 37- ല്‍ വട്ടയാല്‍ മുജാഹിദ് പള്ളിയുടെ എതിര്‍വശം റോസ് ഹൗസിലേക്കുള്ള ഇടവഴി മുതല്‍ റോസ് ഹൗസില്‍ ഓട്ടോ ഡ്രൈവര്‍ നവാസിന്റെ വീടിനു കിഴക്ക് ഭാഗത്തുള്ള ഇടവഴി വരെ, എഴുപുന്ന വാര്‍ഡ് 1, 3,7,9,14,15, 16 വരെയുള്ള പ്രദേശം.

Next Story

RELATED STORIES

Share it