Kerala

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയിലെ 31 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി

പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തില്‍ അഞ്ചുവാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി.

കൊവിഡ് വ്യാപനം: കോട്ടയം ജില്ലയിലെ 31 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി
X

കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ആകെ 31 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. പായിപ്പാട് ഗ്രാമപ്പഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തില്‍ അഞ്ചുവാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി. ജില്ലയില്‍ ആകെ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 31 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. ജില്ലയില്‍ കൊവിഡ് വ്യാപനം മൂലം വ്യാഴാഴ്ച മുതല്‍ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിനും നിയന്ത്രണമുണ്ട്. രാത്രി എട്ടുമണിക്ക് മുമ്പ് കടകളടയ്ക്കുമെന്നാണ് വ്യാപാരികള്‍ അറിയിച്ചിരിക്കുന്നത്. കടകളില്‍ ഒരുസമയം രണ്ടോമൂന്നോ പേരില്‍ കൂടുതല്‍ പാടില്ല.

സാനിറ്റൈസര്‍, സോപ്പ് ഉപയോഗിച്ച് കൈകഴുകാനുള്ള സൗകര്യം എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. നിത്യോപയോഗ സാധനങ്ങള്‍ കൂടുതലായി ആവശ്യപ്പെടുന്ന ഉപഭോക്താക്കള്‍ക്ക് വാട്‌സ് ആപ്പ് മുഖേനയോ മെസേജ് മുഖേനയോ സാധനങ്ങളുടെ ലിസ്റ്റ് വാങ്ങിയശേഷമാവണം അവരെ വിളിച്ചുവരുത്തേണ്ടത്. സ്ഥാപനങ്ങളിലെത്തുന്നവര്‍ അകലംപാലിക്കണം, കടയിലെ ജീവനക്കാര്‍ മാസ്‌ക് ധരിക്കണം, വാങ്ങാനെത്തുന്നവരും മാസ്‌ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണുകളുടെ പട്ടിക ചുവടെ (തദ്ദേശഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍)

മുനിസിപ്പാലിറ്റികള്‍

1.ചങ്ങനാശേരി-24, 31, 33, 34

2.ഏറ്റുമാനൂര്‍-4, 35

3.കോട്ടയം-39 , 46

ഗ്രാമപ്പഞ്ചായത്തുകള്‍

4.പാറത്തോട്-7, 8, 9

5.അയ്മനം-6

6.കടുത്തുരുത്തി-16

7.ഉദയനാപുരം-16

8.തലയോലപ്പറമ്പ്-4

9.കുമരകം-4, 12

10.പള്ളിക്കത്തോട് -7

11.ടിവിപുരം - 10

12.വെച്ചൂര്‍-3

13.മറവന്തുരുത്ത്-11, 12

14.കാഞ്ഞിരപ്പള്ളി-18

15.വാഴപ്പള്ളി-20

16.പായിപ്പാട്-7, 8, 9, 10, 11

17.തലയാഴം-1

18.തിരുവാര്‍പ്പ്- 11

Next Story

RELATED STORIES

Share it