Kerala

കൊവിഡ്: ചെല്ലാനത്ത് ടിപിആര്‍ 50 ശതമാനത്തിനു മുകളില്‍;വാക്‌സിനേഷന്‍ ഡ്രൈവ് പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍

ജില്ലയില്‍ ഏറ്റവുമധികം ടി പി ആര്‍ ഉള്ള പഞ്ചായത്താണ് ചെല്ലാനം.സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് വഴി ദിവസവും 600 ഡോസ് വാക്‌സിന്‍ നല്‍കാനാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്. 45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. 18 മുതല്‍ 44 വയസുവരെയുള്ളവരില്‍ കോ- മോര്‍ബി ഡിറ്റിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും

കൊവിഡ്: ചെല്ലാനത്ത് ടിപിആര്‍ 50 ശതമാനത്തിനു മുകളില്‍;വാക്‌സിനേഷന്‍ ഡ്രൈവ് പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് കലക്ടര്‍
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് വ്യാപനം ഉയര്‍ന്നു നില്‍ക്കുന്ന ചെല്ലാനം പഞ്ചായത്തില്‍ സംഘടിപ്പിച്ചിട്ടുള്ള സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ചെല്ലാനം ചെറിയ കടവു സെന്റ് ജോസഫ് പള്ളിയിലെ വാക്‌സിനേഷന്‍ സെന്റര്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കടല്‍ക്ഷോഭത്തെ തുടര്‍ന്നുള്ള ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പൂര്‍ത്തിയാക്കിയത്. എങ്കിലും ജനങ്ങള്‍ തമ്മില്‍ സമ്പര്‍ക്കമുണ്ടാകുന്ന സാഹചര്യമാണ്ടായിട്ടുണ്ട്. അതിനാലാണ് ഇവിടെ വ്യാപനം വര്‍ധിച്ചത്. ജില്ലയില്‍ ഏറ്റവുമധികം ടി പി ആര്‍ ഉള്ള പഞ്ചായത്താണ് ചെല്ലാനം. 50% ത്തിനു മുകളിലാണ് ഇവിടെ ടി പി ആര്‍. സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് വഴി ദിവസവും 600 ഡോസ് വാക്‌സിന്‍ നല്‍കാനാണ് ഡ്രൈവിലൂടെ ലക്ഷ്യമിടുന്നത്.

45 വയസിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. 18 മുതല്‍ 44 വയസുവരെയുള്ളവരില്‍ കോ- മോര്‍ബി ഡിറ്റിയുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കും. വലിയ വെല്ലുവിളിയാണിതെങ്കിലും പരമാവധി വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ് വാക്‌സിനേഷന്‍ ടീമിന്റെ ശ്രമം. ജില്ലയില്‍ ടിപി ആര്‍ 10% ത്തില്‍ താഴെ എത്തുന്നതു വരെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും കലക്ടര്‍ പറഞ്ഞു.

തിങ്കളാഴ്ച മുതലാണ് ചെല്ലാനത്ത് സ്‌പെഷ്യല്‍ വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. രണ്ടു ദിവസങ്ങളിലായി ആകെ 1369 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. ഇതില്‍ 482 പേര്‍ 60 വയസിനു മുകളിലുള്ളവരും 45 മുതല്‍ 60 വയസു വരെയുള്ളവര്‍ 887 പേരുമാണ്.ചെല്ലാനം ചെറിയ കടവു സെന്റ് ജോസഫ് പള്ളി ഹാള്‍, സെന്റ് ജോര്‍ജ് പാരിഷ് ഹാള്‍, സൗത്ത് ചെല്ലാനം, വൈ എം സി എ ഹാള്‍ എന്നീ മൂന്ന് കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ വിതരണം നടക്കുന്നത്. 10,000 ത്തിലധികം പേരാണ് 45 വയസിനു മുകളില്‍ പ്രായമുള്ളവരുള്ളത്. വാക്‌സിന്‍ ലഭ്യതയുടെ കൂടി അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും.

Next Story

RELATED STORIES

Share it