Kerala

കൊവിഡ്: 178 പ്രവാസികളുമായി ദുബയില്‍നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും

എറണാകുളം ജില്ലയില്‍നിന്ന് രണ്ട് പേര്‍, കണ്ണൂര്‍- നാല്, കാസര്‍ഗോഡ്-14, കോഴിക്കോട്- 68, പാലക്കാട്- 13, പത്തനംതിട്ട- ഒന്ന്, വയനാട്- നാല്, മലപ്പുറം ജില്ലയില്‍ നിന്ന് 70 പേര്‍ എന്നിങ്ങനെയാണ് ഇന്നെത്തുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള കണക്ക്.

കൊവിഡ്: 178 പ്രവാസികളുമായി ദുബയില്‍നിന്നുള്ള പ്രത്യേക വിമാനം ഇന്ന് കരിപ്പൂരിലെത്തും
X

കോഴിക്കോട്: ദുബയില്‍നിന്നുള്ള ഐ.എക്‌സ് - 344 എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ഇന്ന് രാത്രി 8.40 ന് കരിപ്പൂരിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ നിന്നും മാഹിയില്‍നിന്നുമായി 178 പ്രവാസികള്‍ തിരിച്ചെത്തുമെന്നാണ് വിവരം.

എറണാകുളം ജില്ലയില്‍നിന്ന് രണ്ട് പേര്‍, കണ്ണൂര്‍- നാല്, കാസര്‍ഗോഡ്-14, കോഴിക്കോട്- 68, പാലക്കാട്- 13, പത്തനംതിട്ട- ഒന്ന്, വയനാട്- നാല്, മലപ്പുറം ജില്ലയില്‍ നിന്ന് 70 പേര്‍ എന്നിങ്ങനെയാണ് ഇന്നെത്തുന്ന പ്രവാസികളുടെ ജില്ലതിരിച്ചുള്ള കണക്ക്. ഇവരെ കൂടാതെ മാഹിയില്‍നിന്ന് രണ്ട് പേരും വിമാനത്തിലുണ്ട്. എല്ലാ സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് ഇവരെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായി ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എന്‍ എം മെഹറലി അറിയിച്ചു.

Next Story

RELATED STORIES

Share it