Kerala

കൊവിഡ്: ആറുപേര്‍ കൂടി രോഗമുക്തരായി; മലപ്പുറം ജില്ലയില്‍ ചികില്‍സയിലുള്ളത് 431 പേര്‍

രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 962 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു.

കൊവിഡ്: ആറുപേര്‍ കൂടി രോഗമുക്തരായി; മലപ്പുറം ജില്ലയില്‍ ചികില്‍സയിലുള്ളത് 431 പേര്‍
X

മലപ്പുറം: കൊവിഡ് 19 സ്ഥിരീകരിച്ച് മലപ്പുറം ജില്ലയില്‍ ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ ചികില്‍സയിലായിരുന്ന ആറുപേര്‍ കൂടി ഇന്ന് രോഗമുക്തരായി. രോഗബാധിതരായി 431 പേര്‍ ചികില്‍സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ 862 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഇന്ന് 962 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ.കെ സക്കീന അറിയിച്ചു.

39,706 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 506 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 404 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാലുപേരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നാല് പേരും കാളികാവ് പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 55 പേരും മുട്ടിപ്പാലം പ്രത്യേക ചികില്‍സാകേന്ദ്രത്തില്‍ 18 പേരും കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 21 പേരുമാണ് കഴിയുന്നത്.

36,842 പേര്‍ വീടുകളിലും 2,358 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് ഇതുവരെ 12,602 പേരുടെ സാംപിളുകള്‍ പരിശോധനക്കയച്ചതില്‍ 10,763 പേരുടെ ഫലം ലഭിച്ചു. 10,027 പേര്‍ക്ക് സ്രവ പരിശോധനയിലൂടെ ഇതുവരെ വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 1,839 പേരുടെ പരിശോധനാഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്. വിദഗ്ധചികില്‍സയ്ക്കുശേഷം 430 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി.

Next Story

RELATED STORIES

Share it