- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോട്ടയം ജില്ലയില്‍ ഏഴുപേര്‍ക്ക് കൂടി കൊവിഡ്; ആകെ 125 രോഗികള്‍, ഒമ്പതുപേര്‍ രോഗമുക്തരായി
ഇതില്‍ വിദേശത്തുനിന്നെത്തിയ ആറുപേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു. ഒരാള്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്.

കോട്ടയം: ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലുള്ളവരുടെ എണ്ണം 125 ആയി. പുതുതായി ഏഴുപേര്‍ക്ക് കൂടി രോഗം ബാധിച്ചു. ഇതില്‍ വിദേശത്തുനിന്നെത്തിയ ആറുപേരും സമ്പര്‍ക്കം മുഖേന രോഗബാധിതയായ മണര്‍കാട് സ്വദേശിനിയും ഉള്‍പ്പെടുന്നു. ഒരാള്‍ക്കുമാത്രമാണ് രോഗലക്ഷണങ്ങളുണ്ടായിരുന്നത്. അഞ്ചുപേര്‍ വീടുകളിലും ഒരാള്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരാള്‍ ആശുപത്രിയിലും നിരീക്ഷണത്തിലായിരുന്നു. ഒമ്പതുപേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.
കോട്ടയം ജനറല്‍ ആശുപത്രി-36, പാലാ ജനറല്‍ ആശുപത്രി- 33, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി -19, മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലെ പ്രാഥമിക പരിചരണകേന്ദ്രം-17 , അകലക്കുന്നം പ്രാഥിക പരിചരണകേന്ദ്രം-16, എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രി-2, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി-1, ഇടുക്കി മെഡിക്കല്‍ കോളജ്-1 എന്നിങ്ങനെയാണ് വിവിധ കേന്ദ്രങ്ങളില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ കണക്ക്.
രോഗം സ്ഥിരീകരിച്ചവരുടെ വിശദാംശങ്ങള്‍
1. മണര്‍കാട് സ്വദേശിനി(62). പത്തനംതിട്ടയില്‍ രോഗം ബാധിച്ച ഡോക്ടറുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു. രോഗലക്ഷണങ്ങളോടെ ജൂലൈ ഏഴിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
2. മസ്‌കത്തില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന അതിരമ്പുഴ സ്വദേശിനി(34). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
3. അബൂദബിയില്‍നിന്നും ജൂണ്‍ 24ന് എത്തി കാണക്കാരിയിലെ ബന്ധുവീട്ടില്‍ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന നീണ്ടൂര്‍ സ്വദേശി(29). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
4.ദുബയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(63). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
5. ഐവറികോസ്റ്റില്‍നിന്നും ജൂണ്‍ 25ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന തിടനാട് സ്വദേശി(41). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
6. ദുബയില്‍നിന്നും ജൂണ്‍ 29ന് എത്തി തുരുത്തിയിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന കുറിച്ചി സ്വദേശിനി(28). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
7. അബൂദബിയില്‍നിന്നും ജൂണ്‍ 24ന് എത്തി ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മേലുകാവ് സ്വദേശി(30). രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.
രോഗമുക്തരായവര്‍
1. മഹാരാഷ്ട്രയില്‍നിന്ന് എത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശിനി(20)
2. ഡല്‍ഹിയില്‍നിന്ന് എത്തി ജൂണ്‍ 20ന് രോഗം സ്ഥിരീകരിച്ച നീണ്ടൂര്‍ സ്വദേശി(30)
3. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച മുളക്കുളം സ്വദേശി(48)
4. കുവൈത്തില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച ചിറക്കടവ് സ്വദേശി(35)
5. ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ പെണ്‍കുട്ടി(13)
6. ഷാര്‍ജയില്‍നിന്ന് എത്തി ജൂണ്‍ 27ന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(7). രോഗമുക്തയായ പെണ്‍കുട്ടിയുടെ സഹോദരന്‍.
7. മുംബൈയില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(22)
8. കുവൈത്തില്‍നിന്ന് എത്തി ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച പൂഞ്ഞാര്‍ സ്വദേശി(25).
9. ഡല്‍ഹിയില്‍നിന്ന് എത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(3)
RELATED STORIES
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രാ ഉല്‍സവത്തിനിടെ തിക്കുംതിരക്കും;...
27 Jun 2025 5:52 PM GMTവെസ്റ്റിന്‍ഡീസ് ക്രിക്കറ്റിന് ഞെട്ടല്‍; സൂപ്പര്‍താരത്തിനെതിരേ ലൈംഗിക...
27 Jun 2025 5:38 PM GMTവി എ അരുണ്‍ കുമാറിന്റെ നിയമനം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്
27 Jun 2025 4:20 PM GMT53 കോടിയുടെ സ്വര്‍ണ കൊള്ള: ബാങ്ക് മാനേജര്‍ അടക്കം മൂന്നു പേര്...
27 Jun 2025 4:13 PM GMTകൊടിഞ്ഞി ഫൈസല്‍ വധക്കേസ്: സാക്ഷി വിസ്താരം ജൂലൈ ഒന്നിന് തുടങ്ങും
27 Jun 2025 4:02 PM GMTഎറണാകുളത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു
27 Jun 2025 2:44 PM GMT