Kerala

കൊവിഡ് ഇതര രോഗികളുടെ ചികില്‍സ ഉറപ്പ് വരുത്തണം : എസ് ഡി പി ഐ

നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍.നേരത്തെ കൊവിഡ് ചികില്‍സക്ക് വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കൊവിഡിതര രോഗികള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു

കൊവിഡ് ഇതര രോഗികളുടെ ചികില്‍സ ഉറപ്പ് വരുത്തണം : എസ് ഡി പി ഐ
X

കൊച്ചി : കൊവിഡ് ഇതര രോഗികളുടെ ചികില്‍സ കൂടി ഉറപ്പ് വരുത്താന്‍ സര്‍ക്കാറും ആരോഗ്യ വകുപ്പും തയ്യാറാകണമെന്ന് എസ് ഡി പി ഐ എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് അജ്മല്‍ കെ മുജീബ് ആവശ്യപ്പെട്ടു. നിലവിലുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പഞ്ചായത്തുകളില്‍ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍.നേരത്തെ കൊവിഡ് ചികില്‍സക്ക് വേണ്ടി കളമശ്ശേരി മെഡിക്കല്‍ കോളജ് പൂര്‍ണ്ണമായി സംവിധാനം ചെയ്തതോടെ പാവപ്പെട്ട കൊവിഡിതര രോഗികള്‍ ബുദ്ധിമുട്ട് നേരിട്ടിരുന്നു.

എറണാകുളം ജനറല്‍ ആശുപത്രിയില്‍ പരിമിതമായി ഒരുക്കിയിരുന്ന ചികില്‍സ ജീവനക്കാര്‍ കൂട്ടത്തോടെ ക്വാറന്റൈനില്‍ പോയതോടെ മുടങ്ങിയ സാഹചര്യമാണുള്ളത്.വിദഗ്ദ ചികില്‍സക്ക് സര്‍ക്കാര്‍ ആശുപത്രികളെ മാത്രം ആശ്രയിക്കുന്ന സാധാരണക്കാര്‍ ഇതുമൂലം വളരെയധികം പ്രയാസം നേരിടുകയാണ്. ഹൃദ്രോഗികള്‍ ഉള്‍പ്പടെയുള്ള കൊവിഡ് ഇതര രോഗികള്‍ക്ക് വേണ്ടി അടിയന്തിരമായി ചികില്‍സാസൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it