Kerala

കൊവിഡ് : പ്രവാസികള്‍ക്കടക്കം ഹോം ക്വാറന്റൈന്‍ മാത്രമാക്കിയ സര്‍ക്കാര്‍ നടപടി സ്‌ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍

രണ്ട് ലക്ഷം പ്രവാസികള്‍ക്ക് സ്ഥാപന നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.ജൂണ്‍ ഏഴു വരെ 49065 പ്രവാസികളാണു മടങ്ങിയെത്തിയത്. ഇതില്‍ 26 ശതമാനം പേരെ (12719) മാത്രമാണു സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്

കൊവിഡ് : പ്രവാസികള്‍ക്കടക്കം ഹോം ക്വാറന്റൈന്‍ മാത്രമാക്കിയ സര്‍ക്കാര്‍ നടപടി സ്‌ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍
X

കൊച്ചി: കൊവിഡ് രോഗം വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കടക്കം ഹോം ക്വാറന്റൈന്‍ മാത്രമാക്കിയ സര്‍ക്കാര്‍ നടപടി സ്‌ഫോടനാത്മക സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എം പി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.രണ്ട് ലക്ഷം പ്രവാസികള്‍ക്ക് സ്ഥാപന നിരീക്ഷണ സൗകര്യം ഏര്‍പ്പെടുത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും ഇക്കാര്യത്തില്‍ കോടതിയെ സമീപിക്കുന്ന കാര്യം പരിഗണിക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.ജൂണ്‍ ഏഴു വരെ 49065 പ്രവാസികളാണു മടങ്ങിയെത്തിയത്. ഇതില്‍ 26 ശതമാനം പേരെ (12719) മാത്രമാണു സ്ഥാപന നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. രണ്ടു ലക്ഷത്തോളം പേര്‍ക്കു സ്ഥാപന നിരീക്ഷണ സൗകര്യമൊരുക്കിയിട്ടുണ്ടെന്നാണു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തിലും സര്‍ക്കാര്‍ കോടതിയിലും വ്യക്തമാക്കിയത്.

കൊവിഡ് വ്യാപനം ഇത്രയധികമായ ഘട്ടത്തില്‍ സ്ഥാപന നിരീക്ഷണം വേണ്ടെന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തുള്ള ഗുരുതര വീഴ്ചയാണ്.കൊവിഡിന്റെ കുടുംബവ്യാപനമാണ് ഇപ്പോള്‍ നടക്കുന്നത്. പ്രവാസികളില്‍ 91 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാല്‍ 75% ത്തോളം വരുന്ന വലിയ വിഭാഗം വീടുകളില്‍ നിരീക്ഷണത്തിലായിരുന്നുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസികള്‍ക്കും, മറ്റ് സംസ്ഥാനങ്ങളിലെ ഹോട്‌സ്‌പോട്ട് കേന്ദ്രങ്ങളില്‍ നിന്നും വരുന്നവര്‍ക്കും വീട്ടില്‍ നിരീക്ഷണം മാത്രമാക്കിയ സര്‍ക്കാര്‍ നടപടി വിവാദമാകുന്നത്. സര്‍ക്കാര്‍ തീരുമാനം ഭീതിജനകമായ സാഹചര്യം സൃഷ്ടിക്കുമെന്ന് യുഡിഎഫ് ഭയപ്പെടുന്നു.കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്കെല്ലാം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ സ്ഥാപന നിരീക്ഷണത്തിലേക്ക് മാറ്റണമെന്നും ബെന്നി ബെഹനാന്‍ എം പി ആവശ്യപ്പെട്ടു.

കൊവിഡിനെതിരായ പോരാട്ടത്തില്‍ സര്‍ക്കാര്‍ തോറ്റ് പിന്‍മാറിയിരിക്കുന്നുവെന്നും കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് നിയമ നടപടി സ്വീകരിക്കുമെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ഉടന്‍ തീരുമാനമാകും. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ധാരണകളിലെത്തിയിട്ടുണ്ട്. യുഡിഎഫില്‍ കക്ഷികളുടെ എണ്ണം കുറയുമെന്നു കരുതുന്നവര്‍ നിരാശരാകും. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു സംബന്ധിച്ചു യുഡിഎഫ് തലത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ലെന്നും ബെന്നി ബഹനാന്‍ പറഞ്ഞു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരാധനാലയങ്ങള്‍ തുറക്കുന്നത് മതമേലധ്യക്ഷന്മാര്‍ തീരുമാനിക്കുമെന്നും ചോദ്യത്തിന് മറുപടിയായി ബെന്നി ബഹനാന്‍ എംപി പറഞ്ഞു.

Next Story

RELATED STORIES

Share it