Kerala

കോട്ടയത്ത് ആദ്യമെത്തിയ പ്രവാസികള്‍ നാളെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും

മെയ് ഏഴിന് അബൂദബിയില്‍നിന്നും ദുബയില്‍നിന്നും 20 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജില്ലയില്‍ മടങ്ങിയെത്തിയത്.

കോട്ടയത്ത് ആദ്യമെത്തിയ പ്രവാസികള്‍ നാളെ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കും
X

കോട്ടയം: ലോക്ക് ഡൗണ്‍ നിലവില്‍ വന്നശേഷം വിദേശരാജ്യങ്ങളില്‍നിന്നും കോട്ടയം ജില്ലയില്‍ ആദ്യമെത്തിയ പ്രവാസികളുടെ സംഘം 14 ദിവസത്തെ ഹോം ക്വാറന്റൈന്‍ നാളെ പൂര്‍ത്തിയാക്കും. മെയ് ഏഴിന് അബൂദബിയില്‍നിന്നും ദുബയില്‍നിന്നും 20 പേരാണ് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ജില്ലയില്‍ മടങ്ങിയെത്തിയത്. ഇതില്‍ അബുദാബിയില്‍നിന്നുള്ള വിമാനത്തിലെത്തി കോതനല്ലൂരിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നയാള്‍ക്ക് ഈമാസം 18ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ഇയാള്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇതേ കേന്ദ്രത്തില്‍ താമസിക്കുന്ന സഹയാത്രികരായിരുന്ന ഏഴു പേരുടെയും സാംപിള്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. ഇവര്‍ വെള്ളിയാഴ്ച വീടുകളിലേക്ക് മടങ്ങും. ഇവര്‍ക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന കോട്ടയം ജില്ലക്കാരായ നാലു ഗര്‍ഭിണികള്‍ ഉള്‍പ്പെടെ പത്തുപേര്‍ ഹോം ക്വാറന്റൈനിലാണ്. രോഗലക്ഷണങ്ങള്‍ പ്രകടമാവാത്ത സാഹചര്യത്തില്‍ ഇവരെയും നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കും. ദുബയ്-കൊച്ചി വിമാനത്തില്‍ ഒരു ഗര്‍ഭിണിയുള്‍പ്പെടെ രണ്ടുസ്ത്രീകള്‍ മാത്രമാണ് എത്തിയിരുന്നത്. മെയ് നാല്, അഞ്ച് തിയ്യതികളില്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെത്തിയ 28 പേരെയും ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it