Kerala

കോട്ടയത്തെ ലോക്ക് ഡൗണ്‍: ഹോട്ട്‌സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തന അനുമതി ഇങ്ങനെ

മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട്‌സ്‌പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

കോട്ടയത്തെ ലോക്ക് ഡൗണ്‍: ഹോട്ട്‌സ്‌പോട്ടുകള്‍, കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തന അനുമതി ഇങ്ങനെ
X

കോട്ടയം: ജില്ലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഹോട്ട്‌സ്‌പോട്ടുകളായും കണ്ടെയ്ന്‍മെന്റ് സോണുകളായും പ്രഖ്യാപിച്ച മേഖലകള്‍ ഒഴികെയുള്ള സ്ഥലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും വളരെ അടിയന്തര ആവശ്യങ്ങള്‍ക്കും ഒഴികെ ഹോട്ട്‌സ്‌പോട്ടിലേക്കും പുറത്തേക്കുമുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു.

കൊവിഡ്- 19 മായി ബന്ധപ്പെട്ട് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആരോഗ്യം, പോലിസ്, റവന്യൂ, തദ്ദേശസ്വയംഭരണം, ഫയര്‍ഫോഴ്‌സ്, സിവില്‍ സപ്ലൈസ്,വാട്ടര്‍ അതോറിറ്റി, വൈദ്യുതി ബോര്‍ഡ് എന്നിവയുടെ ഓഫിസുകളില്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് പ്രവര്‍ത്തിക്കാം. മറ്റ് ഓഫിസുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതല്ല. കോട്ടയത്തിന്റെ ചുമതലയുള്ള മന്ത്രി പി തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനങ്ങളുണ്ടായത്.

1. പ്രവര്‍ത്തനാനുമതിയുള്ള സ്ഥാപനങ്ങള്‍

* ആരോഗ്യസേവനവുമായി ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങളും സേവനങ്ങളും

* ബാങ്കുകള്‍/എടിഎം

* അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങള്‍

* അക്ഷയകേന്ദ്രങ്ങള്‍

* ടെലികോം, തപാല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍

* അവശ്യവസ്തുക്കളുടെ വിതരണശൃംഖലയും ഗതാഗതവും

* ഹോട്ടലുകള്‍- പാഴ്‌സല്‍ സര്‍വീസ് മാത്രം

* ഫാര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍

* ടേക്ക്എവേ/ഹോം ഡെലിവറി വിതരണം

* ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, ഡിപ്പാര്‍ട്ട്‌മെന്റല്‍ സ്റ്റോറുകളും സൂപ്പര്‍ മാര്‍ക്കറ്റുകളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ രാവിലെ 11 മണി മുതല്‍ വൈകീട്ട് 5 മണി വരെ.

* പെട്രോള്‍ പമ്പുകള്‍, എല്‍പിജി ഗ്യാസ്, ഓയില്‍ ഏജന്‍സികള്‍, അവയുടെ ഗോഡാണുകള്‍, അനുബന്ധഗതാഗത പ്രവര്‍ത്തനങ്ങള്‍.

* ചരക്കുനീക്കത്തിനായി മാത്രം ബസ് സ്റ്റേഷനുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ സ്വകാര്യമേഖലയിലേയതുള്‍പ്പെടെയുള്ള സുരക്ഷാസേവനങ്ങള്‍

* കുടിവെള്ള ഉത്പാദനം, വിതരണം

* മാസ്‌കുകള്‍, സാനിറ്റൈസറുകള്‍, മരുന്നുകള്, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ (പിപിഇ) എന്നിവയുള്‍പ്പെടെ കൊവിഡ്-19 മായി ബന്ധപ്പെട്ട ഉപകരണങ്ങളുടെ ഉല്‍പാദനത്തിലും വിതരണത്തിലും ഏര്‍പ്പെട്ടിരിക്കുന്ന സ്വകാര്യസ്ഥാപനങ്ങള്‍.

2. പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള മറ്റ് സേവനങ്ങള്‍/ സ്ഥാപനങ്ങള്‍

(അത്യാവശ്യം വേണ്ട ജീവനക്കാരെ നിയോഗിച്ച് മാത്രം പ്രവര്‍ത്തിക്കാവുന്നതാണ്)

* ആരോഗ്യം, പോലിസ്, റവന്യു, തദ്ദേശസ്വയംഭരണം, ഫയര്‍ &റെസ്‌ക്യൂ, സിവില് സപ്ലൈസ്, ദുരന്തനിവാരണം എന്നീ വകുപ്പുകളുടെ ഓഫിസുകള്‍

* ഹോം ഗാര്‍ഡ്, വനം, ജയിലുകള്‍ , ട്രഷറി, വൈദ്യുതി, കുടിവെള്ളം, ശുചീകരണം

* തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള അവശ്യസര്‍വീസുകളായ കുടിവെള്ളവിതരണം.

* കൊയ്ത്ത്, കാര്‍ഷിക വിളവെടുപ്പ് എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍

* മൃഗാശുപത്രി ജീവനക്കാര്‍

* സഹകരണവകുപ്പിലെ പൊതുവിതരണവുമായി ബന്ധപ്പെട്ട ജീവനക്കാര്‍, ജലഗതാഗത വകുപ്പിലെ ആംബുലന്‍സ് സര്‍വീസുകള്‍

* ഭക്ഷ്യ ഉപഭോക്തൃകാര്യവകുപ്പിലെ വിതരണശ്രംഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍

* പട്ടികജാതി- വര്‍ഗ വകുപ്പുകളിലെ ക്ഷേമപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍

* സാമൂഹിക നീതിവകുപ്പിന്റെ വയോജനകേന്ദ്രങ്ങള്‍, സമാനസ്ഥാപനങ്ങള്‍, ഭിന്നശേഷിക്കാരുടെ ക്ഷേമം, ട്രാന്‍സ്ജന്‍ഡറുകള്‍ക്കുള്ള സ്റ്റേ ഹോമുകള്‍ എന്നിവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍

* അച്ചടി വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ പ്രസ്സുകളില്‍ ഏറ്റവും അവശ്യം വേണ്ട ജീവനക്കാര്‍

* തദ്ദേശ സ്വയംഭരണവകുപ്പിനു കീഴില്‍ കൊവിഡ് 19 മായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍

3. അവശ്യവസ്തുക്കള്‍, മരുന്നുകള്‍ എന്നിവ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാഹിതങ്ങളുമായി ബന്ധപ്പെട്ടും മാത്രമേ ടാക്‌സി, ഓട്ടോറിക്ഷകള്‍ എന്നിവയുടെ ഉപയോഗം അനുവദിക്കൂ.

4. അവശ്യവസ്തുക്കള്‍, മരുന്നുകള്‍, ഈ ഉത്തരവ് പ്രകാരം അനുവദനീയമായ മറ്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി അടിയന്തരസാഹചര്യങ്ങളില്‍ മാത്രമെ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങാവൂ.

5. ഇരുചക്രവാഹനങ്ങളില്‍ ഒരാളും നാലുചക്ര വാഹനങ്ങളില്‍ ഡ്രൈവറെ കൂടാതെ ഒരാളും മാത്രമെ യാത്രചെയ്യാവൂ.

6. പൊതുനിരത്തുകളില്‍ യാത്രചെയ്യുന്നവരും സ്ഥാപനങ്ങളിലെ ജീവനക്കാരുള്‍പ്പെടയുള്ളവരും മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.

7. സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചുള്ള മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കണം.

8. കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ബ്രേക്ക് ദ ചെയിന് പരിപാടിയുടെ നടപടിക്രമങ്ങള്‍ ജോലിസ്ഥലങ്ങളിലും പൊതുഇടങ്ങളിലും കര്‍ശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഓഫിസ്/സ്ഥാപന മേധാവികള്‍ ഉറപ്പാക്കേണ്ടതാണ്.

Next Story

RELATED STORIES

Share it