സര്‍ക്കാര്‍ ആശുപത്രികളിലെ ഫയര്‍ ഓഡിറ്റ്;മെയ് 30 നു മുമ്പ് പൂര്‍ത്തിയാക്കുമെന്ന് നാവിക സേന
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലെ അഗ്നിശമന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് ഫയര്‍ ഓഡിറ്റ് നടത്തുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.മെയ് 14 മുതലാണ് ഫയര്‍ ഓഡിറ്റ് ആരംഭിച്ചത്

കൊച്ചി: ആശുപത്രികളിലെ അഗ്നിശമന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനായി ഇന്ത്യന്‍ നാവിക സേനയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ നടക്കുന്ന ഫയര്‍ ഓഡിറ്റ് ഈ മാസം 30 നു മുമ്പായി പൂര്‍ത്തികരിച്ച് സംസ്ഥാന സര്‍ക്കാരിന് റിപോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നാവിക സേന അധികൃതര്‍.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളിലെ അഗ്നിശമന സംവിധാനത്തിന്റെ കാര്യക്ഷമത ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട പ്രകാരമാണ് ഫയര്‍ ഓഡിറ്റ് നടത്തുന്നതെന്ന് നാവിക സേന അധികൃതര്‍ വ്യക്തമാക്കി.

മെയ് 14 മുതലാണ് ഫയര്‍ ഓഡിറ്റ് ആരംഭിച്ചത്.കൊച്ചി നാവിക ആസ്ഥാനത്ത് നിന്നുള്ള അഞ്ചു സംഘമാണ് എറണാകുളത്തെ ആശുപത്രികളിലെ ഫയര്‍ ഓഡിറ്റ് നടത്തിയത്.ഇത് പൂര്‍ത്തിയാക്കതിനു ശേഷം നാവിക സേനയുടെ വിവിധ യൂനിറ്റുകളില്‍ നിന്നായി 22 സംഘമാണ് സംസ്ഥാനത്തെ ബാക്കിയുള്ള 13 ജില്ലകളിലായി ഫയര്‍ ഓഡിറ്റിംഗ് നടത്തുന്നത്.സര്‍ക്കാര്‍ നല്‍കിയ പട്ടിക പ്രകാരമുള്ള 140 സര്‍ക്കാര്‍ ആശുപത്രികളില്‍ 101 ആശുപത്രികളിലെ ഫയര്‍ ഓഡിറ്റ് പൂര്‍ത്തിയാക്കി.ബാക്കിയുള്ള ആശുപത്രികളിലെ ഓഡിറ്റ് നടന്നുവരികയാണ്.
മെയ് 30 മുമ്പായി ഇത് പൂര്‍ത്തിയാക്കി സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.കൊച്ചി നാവിക ആസ്ഥാനം, ഏഴിമലയിലെ ഐഎന്‍എസ് സമോറിന്‍,ഏഴിമല നാവിക അക്കാദമി, കോയമ്പത്തൂര്‍ ഐ എന്‍ എസ് അഗര്‍നി എന്നിവടങ്ങളില്‍ നിന്നുള്ള നാവിക സേനയിലെ വിദഗ്ദ സംഘമാണ് ഫയര്‍ ഓഡിറ്റിംഗ് നടത്തുന്നത്.ഒരോ ആശുപത്രിയിലെയും അഗ്നിശമന സംവിധാനം വിശദമായി പരിശോധിച്ചശേഷമുള്ള പ്രാഥമിക കണ്ടെത്തലുകളും ശുപാര്‍ശകളും അതാത് ആശുപത്രി അധികൃതരെയും സംസ്ഥാന സര്‍ക്കാരിനെയും അറിയിച്ചശേഷം ഇതു സംബന്ധിച്ച വിശദമായ റിപോര്‍ട് സര്‍ക്കാരിന് സമര്‍പ്പിക്കും.
RELATED STORIES
നെയ്മറെ ചിറകിലേറ്റി കളിക്കുന്ന പരിശീലകന് കഴുതയാണ്: ടീറ്റേ
28 Jun 2022 12:24 PM GMTലിയോണ്‍ അഗസ്റ്റിന് ബെംഗളൂരുവുമായി കരാര്‍ പുതുക്കി
28 Jun 2022 9:48 AM GMTഎറിക് ടെന്‍ ഹാഗിനൊപ്പം യുനൈറ്റഡ് പരിശീലനം തുടങ്ങി
28 Jun 2022 9:30 AM GMTസൗരവ് കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയില്‍
28 Jun 2022 8:59 AM GMTബാഴ്സയുടെ എവേ കിറ്റ് റിലീസ് ചെയ്തു
28 Jun 2022 5:59 AM GMTമാഗ്വയര്‍-ഡി ജോങ് ഡീലിന് യുനൈറ്റഡിന് എതിര്‍പ്പ്
27 Jun 2022 12:03 PM GMT