Kerala

കൊവിഡ്, പ്രളയം: എസ്ഡിപിഐ സന്നദ്ധസേന രൂപീകരിച്ചു

കൊവിഡ്, പ്രളയം: എസ്ഡിപിഐ സന്നദ്ധസേന രൂപീകരിച്ചു
X

മൂവാറ്റുപുഴ: കൊവിഡ്, മഴക്കാല ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി എസ്ഡിപിഐ മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ദ്രുതകര്‍മ സന്നദ്ധസേന രൂപീകരിച്ചു. കൊവിഡുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ സജീവസാന്നിധ്യമായിരുന്നു പാര്‍ട്ടി വളന്റിയര്‍മാര്‍.

ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, മരുന്ന്, മറ്റ് ആവശ്യവസ്തുക്കള്‍ എത്തിക്കല്‍, മരണപ്പെട്ട മൃതദേഹങ്ങള്‍ സംസ്‌കരിക്കല്‍ തുടങ്ങി നിരവധി പ്രവര്‍ത്തങ്ങള്‍ ഇതുവരെ ചെയ്തിരുന്നു. കൂടാതെ ചെറിയ പെരുന്നാള്‍ ദിവസം മൂവാറ്റുപുഴ ഗവ. ഹോസ്പിറ്റല്‍, അന്തര്‍സംസ്ഥാന തൊഴിലാളികള്‍, ഫീല്‍ഡ് ഡ്യൂട്ടിയിലുള്ള പോലിസുകാര്‍ തുടങ്ങിയവര്‍ക്ക് പൊതുജന പങ്കാളിത്തത്തോടെ ഭക്ഷണമെത്തിച്ചിരുന്നു. കൊാവിഡ് വ്യാപനം രൂക്ഷമാവുന്നതോടൊപ്പം ശക്തമായ മഴകൂടി വന്നതോടെ പ്രളയസാധ്യത കൂടി മുന്നില്‍കണ്ടാണ് കൂടുതല്‍ വിപുലമായ ഒരു ടീം രൂപീകരിച്ചത്.

കൊവിഡ്, മഴക്കെടുതി, തുടങ്ങി എന്ത് ദുരിതത്തിലും എന്താവശ്യങ്ങള്‍ക്കും നാട്ടുകാര്‍ക്ക് ബന്ധപ്പെടാമെന്നും എത് സമയത്തും പ്രവര്‍ത്തകര്‍ സജ്ജമാണെന്നും എസ്ഡിപിഐ മുവാറ്റുപുഴ മണ്ഡലം പ്രസിഡന്റ് ഹാരിസ് കിഴക്കേക്കര, സെക്രട്ടറി ഇബ്‌റാഹിം ചിറയ്ക്കല്‍ എന്നിവര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it