Kerala

ഇടുക്കി വെള്ളത്തൂവല്‍പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു

കത്തിപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി പറഞ്ഞു.

ഇടുക്കി വെള്ളത്തൂവല്‍പഞ്ചായത്തില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു
X

ഇടുക്കി: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് വെള്ളത്തൂവല്‍ ഗ്രാമപ്പഞ്ചായത്തില്‍ ഫസ്റ്റ്‌ലെന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുങ്ങുന്നു. കത്തിപ്പാറ സര്‍ക്കാര്‍ ഹൈസ്‌കൂളിലാണ് ട്രീറ്റ്‌മെന്റ് സെന്റര്‍ ഒരുക്കുന്നത്. ആദ്യഘട്ടത്തില്‍ 50 പേര്‍ക്കുള്ള കിടക്കകളും മറ്റ് അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തിയായതായി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി ആര്‍ ബിജി പറഞ്ഞു. സന്നദ്ധസേവന പ്രവര്‍ത്തകരും വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളും ട്രീറ്റ്‌മെന്റ് സെന്റര്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്നു.
നൂറുകിടക്കകള്‍വരെ സജ്ജമാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. റിസപ്ഷന്‍, വെയ്റ്റിങ് ഏരിയ, രജിസ്‌ട്രേഷന്‍ ഏരിയ, കണ്‍സള്‍ട്ടിംഗ് റൂം, ഒബ്‌സര്‍വേഷന്‍ റൂം, ടെലി മെഡിസിന്‍ റൂം, ഫാര്‍മസി, സ്റ്റോര്‍ റൂം, ലബോറട്ടറി സര്‍വീസ്, കലക്ഷന്‍ റൂം, ഭക്ഷണം, കുടിവെള്ളം,ടോയ്‌ലറ്റ് എന്നിങ്ങനെ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി വരുന്നതായും ടി ആര്‍ ബിജി പറഞ്ഞു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് വെള്ളത്തൂവലിലെ വ്യാപാര സ്ഥാപനങ്ങളിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it