Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1893 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.4 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1893 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.4 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1893 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13.4 ശതമാനമാണ് ഇന്നത്തെടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 51 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.

കുട്ടമ്പുഴ 88,നായരമ്പലം 67,തൃപ്പൂണിത്തുറ 58,ചോറ്റാനിക്കര 53,അങ്കമാലി 42,വടക്കേക്കര 41,മലയാറ്റൂര്‍ നീലീശ്വരം 40,

ആമ്പല്ലൂര്‍ 38,ഇടപ്പള്ളി 35,ഞാറക്കല്‍ 35,മരട് 34,കുമ്പളം 33,പള്ളുരുത്തി 31,പള്ളിപ്പുറം 27,എടത്തല 26,കളമശ്ശേരി 26,

തൃക്കാക്കര 26,ഏഴിക്കര 25,പാലാരിവട്ടം 25,മഴുവന്നൂര്‍ 25,കലൂര്‍ 23,ചെങ്ങമനാട് 23,ആലുവ 22,ഏലൂര്‍ 22,കറുകുറ്റി 22,

കുമ്പളങ്ങി 22,നെടുമ്പാശ്ശേരി 22,നെല്ലിക്കുഴി 22,പെരുമ്പാവൂര്‍ 22,മഞ്ഞപ്ര 22,മൂക്കന്നൂര്‍ 22,എളമക്കര 20,വാളകം 20,

വൈറ്റില 20,പിറവം 19,മട്ടാഞ്ചേരി 19,എറണാകുളം നോര്‍ത്ത് 19,ഒക്കല്‍ 18,കവളങ്ങാട് 18,കോതമംഗലം 18,

നോര്‍ത്തുപറവൂര്‍ 18,കീഴ്മാട് 17,ഫോര്‍ട്ട് കൊച്ചി 17,ഉദയംപേരൂര്‍ 16,പായിപ്ര 16,ആലങ്ങാട് 15,പാറക്കടവ് 15,

മുളന്തുരുത്തി 15,വാഴക്കുളം 15,കോട്ടപ്പടി 14,ചേന്ദമംഗലം 14,ചൂര്‍ണ്ണിക്കര 13,ചേരാനല്ലൂര്‍ 13,മൂവാറ്റുപുഴ 13,കടുങ്ങല്ലൂര്‍ 12,

കിഴക്കമ്പലം 12,കോട്ടുവള്ളി 12,പാമ്പാകുട 12,അയ്യമ്പുഴ 11,തുറവൂര്‍ 11,രായമംഗലം 11,വെങ്ങോല 11,ഇടക്കൊച്ചി 10,

ഇലഞ്ഞി 10,എടക്കാട്ടുവയല്‍ 10,എറണാകുളം സൗത്ത് 10,കാലടി 10,കൂത്താട്ടുകുളം 10,ചിറ്റാറ്റുകര 10,തിരുവാണിയൂര്‍ 10,

പോണേക്കര 10,മുണ്ടംവേലി 10,കടവന്ത്ര 9,തേവര 9,മഞ്ഞള്ളൂര്‍ 9,ആയവന 8,എളംകുളം 8,കാഞ്ഞൂര്‍ 8,ചെല്ലാനം 8,തമ്മനം 8,പുത്തന്‍വേലിക്കര 8,മുളവുകാട് 8,വരാപ്പുഴ 8,ആവോലി 7,കുഴിപ്പള്ളി 7,ചളിക്കവട്ടം 7,,തിരുമാറാടി ,രാമമംഗലം 7,

വാരപ്പെട്ടി 7,വെണ്ണല 7,വേങ്ങൂര്‍ 7,കുന്നത്തുനാട് 6,കൂവപ്പടി 6,അയ്യപ്പന്‍കാവ് 5,എടവനക്കാട് 5,ഇതര സംസ്ഥാന തൊഴിലാളി 8 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

എളംകുന്നപ്പുഴ, കരുമാലൂര്‍, കീരംപാറ, കുന്നുകര, പനമ്പള്ളി നഗര്‍, പിണ്ടിമന, പൂതൃക്ക, മുടക്കുഴ, വടുതല, ശ്രീമൂലനഗരം, അശമന്നൂര്‍, ആരക്കുഴ, കടമക്കുടി, കല്ലൂര്‍ക്കാട്, തോപ്പുംപടി, പച്ചാളം, പല്ലാരിമംഗലം, പൂണിത്തുറ, പോത്താനിക്കാട്, മണീട്, മാറാടി, വടവുകോട്, ഐക്കാരനാട്, ചക്കരപ്പറമ്പ്, പെരുമ്പടപ്പ്, പൈങ്ങോട്ടൂര്‍, കരുവേലിപ്പടി, പാലക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3401 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1284 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4180 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 40882 ആണ്. ഇന്ന് 104 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 227 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.29984 പേരാണ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 70,ജി എച്ച് മൂവാറ്റുപുഴ 25,ജി എച്ച് എറണാകുളം 48,ഡി എച്ച് ആലുവ 66,പള്ളുരുത്തി താലൂക്ക് ആശുപത്രി 26,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 29,അങ്കമാലി താലൂക്ക് ആശുപത്രി 26,പിറവം താലൂക്ക് ആശുപത്രി19

,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 126,സഞ്ജീവനി 37,സ്വകാര്യ ആശുപത്രികള്‍ 1244,എഫ് എല്‍ റ്റി സി കള്‍ 304,എസ് എല്‍ റ്റി സി കള്‍ 297,ഡോമിസിലറി കെയര്‍ സെന്റെര്‍ 753,വീടുകള്‍ 25021 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 14127 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it