Kerala

കൊവിഡ്: എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു

നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ 2243 പേരാണ് കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് എന്നതാണ് ഏറെ ആശങ്ക ഉയര്‍ത്തുന്നത്

കൊവിഡ്: എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് ആശങ്ക ഉയര്‍ത്തുന്നു
X

കൊച്ചി: എറണാകുളം ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.നിലവില്‍ ജില്ലയിലെ ആശുപത്രികളില്‍ 2243 പേരാണ് ജില്ലയിലെ ആശുപത്രികളില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നത്.സമ്പര്‍ക്കത്തിലൂടെയാണ് ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിക്കുന്നത് എന്നതാണ് ഏറെ ആശങ്ക ഉയര്‍ത്തുന്നത്.ജില്ലയില്‍ ഇന്നലെ മാത്രം 210 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 206 പേര്‍ക്കും രോഗം പിടിപെട്ടത് സമ്പര്‍ക്കത്തിലൂടെയാണ്. ഇന്നലെ 1163 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 989 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു

നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 16825 ആണ്. ഇതില്‍ 14480 പേര്‍ വീടുകളിലും, 103 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 2242 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്നലെ 143 പേരെ പുതുതായി ആശുപത്രിയിലും എഫ് എല്‍ റ്റി സികളിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍ നിന്നും എഫ് എല്‍ റ്റി സികളില്‍ നിന്നുമായി 92 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു.ആരോഗ്യ പ്രവര്‍ത്തകരിലടക്കം രോഗ്യവ്യാപനം വര്‍ധിക്കുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. എറണാകുളത്തെ സ്വകര്യ ആശുപത്രിയില്‍ അടക്കം ജോലിചെയ്യുന്ന ഇതര സംസ്ഥാനത്തെ ജീവനക്കാരടക്കം 20 പേര്‍ക്കാണ് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത്.വെങ്ങോല,ഉദയംപേരൂര്‍,മട്ടാഞ്ചേരി,പള്ളുരുത്തി,പായിപ്ര,തോപ്പുംപടി.തൃക്കാക്കര,കോതമംഗലം മേഖലകളിലാണ് ഇന്നലെ ഏറ്റവും അധികം സമ്പര്‍ക്കത്തിലടെ രോഗം സ്ഥിരീകരിച്ചത്.

Next Story

RELATED STORIES

Share it