Kerala

കൊവിഡ് വ്യാപനം:എറണാകുളത്ത് പ്രതിദിനം വേണ്ടത് മൂന്നു ടണ്‍ ഓക്‌സിജന്‍;ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും

ബിപിസിഎല്ലില്‍ നിന്നും 2 ടണ്‍, കെ എം എം ല്ലില്‍ നിന്നും ഒരു ടണ്‍ ഉള്‍പ്പെടെയും ജില്ലയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സികളില്‍ നിന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി, സിയാല്‍, പി വി എസ് എന്നീ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ ലിക്വിഡ് ഓക്‌സിജന്‍ ആണ് ഉപയോഗിക്കുന്നത്. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സംവിധാനവും പൂര്‍ണ്ണ സജ്ജമാണ്

കൊവിഡ് വ്യാപനം:എറണാകുളത്ത് പ്രതിദിനം വേണ്ടത് മൂന്നു ടണ്‍ ഓക്‌സിജന്‍;ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കും
X

കൊച്ചി: കൊവിഡിന്റെ രണ്ടാം തരംഗം എറണാകുളം ജില്ലയില്‍ അതിവേഗം വ്യാപിക്കുന്നതിനിടയില്‍ പ്രതിരോധം കൂടുതല്‍ ശക്തമാക്കി അധികൃതര്‍.നിലവില്‍ മൂന്ന് ടണ്‍ ഓക്‌സിജനാണ് പ്രതിദിനം ജില്ലയില്‍ ആവശ്യമായി വരുന്നത്. കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചുകഴിഞ്ഞതായി അധികൃതര്‍ വ്യക്തമാക്കി. ബിപിസിഎല്ലില്‍ നിന്നും 2 ടണ്‍, കെ എം എം ല്ലില്‍ നിന്നും ഒരു ടണ്‍ ഉള്‍പ്പെടെയും ജില്ലയിലെ സ്വകാര്യ ഗ്യാസ് ഏജന്‍സികളില്‍ നിന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

കൂടാതെ കളമശ്ശേരി മെഡിക്കല്‍ കോളജ്, ആലുവ ജില്ലാ ആശുപത്രി, സിയാല്‍, പി വി എസ് എന്നീ കോവിഡ് ട്രീറ്റ്‌മെന്റ് സെന്റെറുകളില്‍ ലിക്വിഡ് ഓക്‌സിജന്‍ ആണ് ഉപയോഗിക്കുന്നത്. പള്ളുരുത്തി, തൃപ്പൂണിത്തുറ, ഫോര്‍ട്ടുകൊച്ചി, മൂവാറ്റുപുഴ, പറവൂര്‍, കോതമംഗലം എന്നിവിടങ്ങളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ സംവിധാനവും പൂര്‍ണ്ണ സജ്ജമാണ്. ജില്ലയിലെ എഫ് എല്‍ ടി സി കളിലും നിരീക്ഷണ കേന്ദ്രങ്ങളിലും അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുന്നതിന് ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ ജനറേറ്റര്‍ സംവിധാനവും ഉപയോഗത്തിലുണ്ട്. കൂടാതെ ഫാക്ട് നാല് ഓക്‌സിജന്‍ ജനറേറ്ററുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.കൊവിഡ് ചികിത്സക്ക് ശേഷം ഗാര്‍ഹിക ചികിത്സയിലോ ഇതര ചികിത്സാ മേഖലയിലോ കഴിയുന്നവര്‍ക്ക് രക്തത്തിലെ ഓക്സിജന്‍ അളവ് പരിശോധിച്ച് ഉറപ്പാക്കാന്‍ ഫിംഗര്‍ ടിപ്പ് പള്‍സ് ഓക്സീമീറ്ററുകള്‍ ഉള്‍പ്പെടെ ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ ഡെസ്‌ക്ടോപ്പ് പള്‍സ് ഓക്സീമീറ്റര്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it