Kerala

പള്ളിക്കരയിലെ കൊവിഡ് മരണം: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഡി പി ഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം മറവ് ചെയ്തു

കുന്നത്തുനാട് പെരിങ്ങാല അമ്പലപ്പടി മൂലേഭാഗത്ത് അബൂബക്കര്‍ ഹാജി(73) യുടെ മൃതദേഹമാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഡി പി ഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ സംസ്‌കരിച്ചത്.ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ബ്രഹ്മപുരം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ആരോഗ്യ വകുപ്പിന്റെയും -പോലിസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം മറവ് ചെയ്തത്

പള്ളിക്കരയിലെ കൊവിഡ് മരണം: ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം എസ് ഡി പി ഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മൃതദേഹം മറവ് ചെയ്തു
X

കൊച്ചി: കൊവിഡ് ബാധിച്ച് രണ്ടാഴ്ചയായി എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുന്നത്തുനാട് പെരിങ്ങാല അമ്പലപ്പടി മൂലേഭാഗത്ത് അബൂബക്കര്‍ ഹാജി(73) യുടെ മൃതദേഹം ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം എസ് ഡി പി ഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കബറടക്കി..ഇന്‍ഫോപാര്‍ക്കിനടുത്തുള്ള ബ്രഹ്മപുരം മുഹ് യുദ്ദീന്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനിലാണ് ആരോഗ്യ വകുപ്പിന്റെയും -പോലിസ് ഉദ്യോഗസ്ഥരുടേയും സാന്നിധ്യത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മൃതദേഹം മറവ് ചെയ്തത്.

ഖബറടക്കത്തിന് എസ്ഡിപിഐ കുന്നത്തുനാട് മണ്ഡലം പ്രസിഡന്റ് സൈനുദ്ദീന്‍ പള്ളിക്കര, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ മനക്കേക്കര, പോപുലര്‍ ഫ്രണ്ട് ഏരിയ പ്രസിഡന്റ് സി എച്ച് അബ്ദുല്‍ ലത്തീഫ് , എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ സുബൈര്‍ പിണര്‍മുണ്ട, ജാസിര്‍ സബാഹ്, അഷ്‌റഫ് പെരിങ്ങാല, അജീബ് പെരിങ്ങാല, സിറാജ് മൂണേലിമുകള്‍, റസാഖ് അധികാരിമൂല, റഫീഖ് മാറമ്പിള്ളി,രിസാദ് പെരിങ്ങാല കൂടാതെ അര്‍ഷാദ് പെരിങ്ങാല നേതൃത്വം നല്‍കി.ജില്ലയില്‍ ഇത് വരെ കൊവിഡ് മൂലം മരണപ്പെട്ട എസ്ഡി സഭയിലെ സിസ്റ്റര്‍ ക്ലയറിന്റെ മൃതദേഹം അടക്കം അഞ്ചോളം മൃതദേഹങ്ങളാണ് എസ്ഡിപിഐ - പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് സംസ്‌കരിച്ചത്.

Next Story

RELATED STORIES

Share it