Kerala

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; കുടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍

കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷന്‍ 45ാം ഡിവിഷന്‍ പൂര്‍ണമായും 41ാം ഡിവിഷനിലെ ഗ്രാന്റ് മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ് സോണാക്കി.ഇത് കൂടാതെ കടമക്കുടി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ്,ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ്,എടത്തല ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡ് എന്നിവയും പുതുതായി കണ്ടെയ്മന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

എറണാകുളത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു; കുടുതല്‍ കണ്ടെയ്‌മെന്റ് സോണുകള്‍
X

കൊച്ചി: സമ്പര്‍ക്കത്തിലൂടെ കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം എറണാകുളം ജിലയില്‍ അനുദിനം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടുതല്‍ മേഖലകള്‍ കണ്ടെയ്‌മെന്റ് സോണുകള്‍ ആക്കി.കൊവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ കൊച്ചി കോര്‍പറേഷന്‍ 45ാം ഡിവിഷന്‍ പൂര്‍ണമായും 41ാം ഡിവിഷനിലെ ഗ്രാന്റ് മാള്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്നിവ കണ്ടെയ്ന്‍മെന്റ് സോണാക്കി.ഇത് കൂടാതെ കടമക്കുടി ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡ്,ആലങ്ങാട് ഗ്രാമപ്പഞ്ചായത്ത് 15ാം വാര്‍ഡ്,എടത്തല ഗ്രാമപ്പഞ്ചായത്ത് 21ാം വാര്‍ഡ് എന്നിവയും പുതുതായി കണ്ടെയ്മന്റ് സോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി.

കൊച്ചി കോര്‍പറേഷനിലെ എറണാകുളം മാര്‍ക്കറ്റ് അടക്കമുള്ള 67ാം ഡിവിഷന്‍,തൃക്കാക്കര നഗരസഭയിലെ 33ാം ഡിവിഷന്‍,മുളവുകാട് ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാര്‍ഡ്,ചൂര്‍ണിക്കര ഗ്രാമപ്പഞ്ചായത്തിലെ 15 വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണിന്റെ പട്ടികയില്‍ നിന്നും ഒഴിവാക്കിയതായി ഇന്‍സിഡന്റ് കമാന്‍ഡറും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് സ്‌നേഹില്‍കുമാര്‍ സിങ് അറിയിച്ചു.അതേ സമയം ആശങ്ക വര്‍ധിപ്പിച്ച് എറണാകുളത്ത് സമ്പര്‍ക്ക രോഗികളുടെ എണ്ണം അനുദിനം ഉയരുകയാണ്. ഇന്നലെ 72 പേര്‍ക്ക് കൂടി എറണാകുളം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 63 പേര്‍ക്കും രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെ.

ഒമ്പതു പേര്‍ വിദേശം,ഇതര സംസ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്.കഴിഞ്ഞ ദിവസങ്ങളിലെ കൊവിഡ് പോസിറ്റീവായവരുടെ എണ്ണം പരിഗണിച്ച് ആലുവ, കീഴ്മാട് ക്ലസ്റ്ററുകള്‍ സമീപപഞ്ചായത്തുകളായ ചൂര്‍ണിക്കര, ആലങ്ങാട്, കരുമാലൂര്‍, എടത്തല, കടുങ്ങലൂര്‍, ചെങ്ങമനാട് എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.ചെല്ലാനം ക്ലസ്റ്ററില്‍ നിന്നും 19 പേര്‍ക്കും,ആലുവ ക്ലസ്റ്ററില്‍ നിന്നും 10 പേര്‍ക്കും ഇന്നലെ സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇത് കൂടാതെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അനുദിനം രോഗം സ്ഥിരീകരിക്കുന്നതും ആശങ്ക വര്‍ധിപ്പിക്കുകയാണ്.

Next Story

RELATED STORIES

Share it