Kerala

കൊവിഡ്: അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം: മന്ത്രി പി രാജീവ്

മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കും. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കും

കൊവിഡ്: അതിതീവ്ര വ്യാപനം നേരിടാനുള്ള പോംവഴി സമഗ്ര പ്രതിരോധം: മന്ത്രി പി രാജീവ്
X

കൊച്ചി: എറണാകുളം ജില്ലയിലെ കൊവിഡ് അതിതീവ്രവ്യാപനത്തെ നേരിടാന്‍ സമഗ്ര പ്രതിരോധമാണ് പോംവഴിയെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ മന്ത്രി പി രാജീവ്. ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി നടത്തിയ അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ സംവിധാനങ്ങളും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും ഒറ്റക്കെട്ടായി ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം. കൊവിഡ് പ്രതിരോധത്തില്‍ വിട്ടുവീഴ്ച്ചയോ പാളിച്ചയോ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധം, ക്വാറന്റൈന്‍, ചികില്‍സ എന്നിവയില്‍ ആരോഗ്യവകുപ്പ് പുറത്തിറക്കിയിട്ടുള്ള പുതുക്കിയ നിര്‍ദേങ്ങള്‍ എല്ലാവരും പാലിക്കണം. രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി അടുത്ത് ഇടപഴകിയവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നതില്‍ വിമുഖത കാണിക്കരുത്. ആവശ്യമുള്ള സ്ഥലങ്ങളില്‍ ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ആരംഭിക്കണം. സന്നദ്ധ സംഘടനകളെയും കുടുംബശ്രീ സംവിധാനത്തെയും പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാക്കണം.

കൊച്ചി നഗരസഭയില്‍ മട്ടാഞ്ചേരിയിലും എറണാകുളത്തുമായി രണ്ട് ഡൊമിസിലിയറി കെയര്‍ സെന്ററുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വി ജയശ്രീ യോഗത്തില്‍ അറിയിച്ചു. നഗരസഭാ പരിധിയില്‍ ഏഴിടത്താണ് ഡിസിസികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഡിഎം എസ് ഷാജഹാന്‍, മേയര്‍ എം അനില്‍ കുമാര്‍ , ആരോഗ്യവകുപ്പ് പ്രതിനിധികള്‍, ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it