Kerala

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: യു ഡി എഫ്

കേരളത്തില്‍ പ്രതിദിനം 10000 നും 20000 നും ഇടക്ക് കൊവിഡ് രോഗികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന ആരോഗ്യ മന്ത്രിയുടെ കണ്ടെത്തല്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും ഏത് നിഗമനങ്ങളുടെ പശ്ചാത്തലത്തിലാണെന്നും വ്യക്തമാക്കണമെന്നും യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു

കൊവിഡ് ബാധിച്ച്   മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കണം: യു ഡി എഫ്
X

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് കുറഞ്ഞത് രണ്ട് ലക്ഷം രൂപ വീതം എങ്കിലും അടിയന്തിര ധനസഹായം നല്‍കണമെന്ന് യു ഡി എഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എംപി ആവശ്യപ്പെട്ടു. കേരളത്തില്‍ പ്രതിദിനം 10000 നും 20000 നും ഇടക്ക് കൊവിഡ് രോഗികള്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട് എന്ന ആരോഗ്യ മന്ത്രിയുടെ കണ്ടെത്തല്‍ എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എന്നും ഏത് നിഗമനങ്ങളുടെ പശ്ചാത്തലത്തിലാണെന്നും വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജനങ്ങളുടെ ഇടയില്‍ വലിയതോതില്‍ ഭീതിയുണ്ടാക്കാന്‍ മാത്രമേ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഇത്തരം പ്രസ്താവനകള്‍ സഹായിക്കു.സെപ്തംബറില്‍ രോഗ ബാധിതരുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പ് ഉണ്ടെന്നും രോഗ ബാധയുടെ നിരക്ക് കൂടുമ്പോള്‍ മരണ നിരക്കും കൂടുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.ആഗസ്റ്റ് 13 ലെ കണക്കനുസരിച്ച് റിപോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം 1564 ആണ് അതാണ് അടുത്ത മാസം 10000 മുതല്‍ 20000 വരെ വര്‍ധിക്കും എന്ന് മന്ത്രി പറയുന്നത്.എന്ത് അടിത്തറയാണ് ഈ കണക്കുകള്‍ക്ക് ഉള്ളതെന്നും യു ഡി എഫ് കണ്‍വീനര്‍ ചോദിച്ചു.കേരളത്തിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അകെ തകര്‍ന്നിരിക്കുകയാണ്.കോവിഡ് രോഗികളുടെ എണ്ണം 40,000ത്തിനടുത്ത് എത്തിയിരിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം രോഗബാധിതരുടെ എണ്ണം 23.3% കണക്കിലാണ് വര്‍ധിച്ചത്.

മൊത്തം രോഗികളില്‍ (39,708) 28157 (70.9%) പേര് സമ്പര്‍ക്ക രോഗികളാണ്. ഉറവിടമില്ലാത്ത രോഗികളുടെ എണ്ണം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ 1760 ആയി വര്‍ധിച്ചു.രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണം കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ 317 ആയി ഉയര്‍ന്നു. കൊവിഡ് പ്രതിരോധം തകര്‍ന്നടിഞ്ഞ സാഹചര്യത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരാന്‍ പോകുകയാണ് എന്ന പ്രചരണം നടത്തുകയും എന്നാല്‍ അത്തരം വര്‍ധനയുണ്ടാവാതെ രോഗവ്യാപനത്തെ പ്രതിരോധ പ്രവര്‍ത്തനത്തിലൂടെ തടഞ്ഞു നിര്‍ത്തി എന്ന് മേനി നടിക്കാനുള്ള കള്ളക്കളിയാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെന്നും ബെന്നി ബഹനാന്‍ കുറ്റപ്പെടുത്തി.

Next Story

RELATED STORIES

Share it