Kerala

പ്രതികള്‍ക്ക് കൊവിഡ്; നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പോലിസുകാരുടെയും പരിശോധനാഫലം നെഗറ്റീവ്

കൊരട്ടി പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കം 15 പോലിസ് ഉദ്യാഗസ്ഥരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

പ്രതികള്‍ക്ക് കൊവിഡ്; നിരീക്ഷണത്തില്‍ കഴിഞ്ഞ 15 പോലിസുകാരുടെയും പരിശോധനാഫലം നെഗറ്റീവ്
X

മാള: അറസ്റ്റിലായ പ്രതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 15 പോലിസ് ഉദ്യോഗസ്ഥരുടെയും പരിശോധനാഫലം നെഗറ്റീവ്. കൊരട്ടി പോലിസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടറടക്കം 15 പോലിസ് ഉദ്യാഗസ്ഥരുടെ പരിശോധനാഫലമാണ് നെഗറ്റീവായത്.

ഇക്കഴിഞ്ഞ 11ന് മുരിങ്ങൂരില്‍നിന്നും പെണ്‍വാണിഭക്കേസില്‍ കൊരട്ടി പോലിസ് അഞ്ചുപേരെ അറസ്റ്റുചെയ്തിരുന്നു. ഇതില്‍ രണ്ടുപ്രതികള്‍ക്ക് അറസ്റ്റിന് ശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാനുണ്ടായ അന്വേഷണസംഘത്തിലെ 15 ഉദ്യോഗസ്ഥര്‍ നിരീക്ഷണത്തില്‍ പോയത്. തുടര്‍ന്ന് ഇവര്‍ക്ക് നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്.

Next Story

RELATED STORIES

Share it