Kerala

ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്.

ബ്രിട്ടനിൽ നിന്ന് കേരളത്തിൽ എത്തിയ 18 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
X

തിരുവനന്തപുരം: ജനിതകമാറ്റം സംഭവിച്ച പുതിയ കൊവിഡ് വൈറസിന്റെ വ്യാപനം റിപോർട്ട് ചെയ്ത ശേഷം ബ്രിട്ടനിൽ നിന്ന് കേരളത്തിലേക്ക് വന്ന 18 പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചു. പുതിയ വൈറസ് ബാധയാണോ രോഗ കാരണം എന്നറിയാൻ 14 സാംപിളുകൾ പുനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ പരിശോധനയ്ക്കായി അയച്ചു. നാല് സാംപിളുകൾ കൂടി നാളെ പരിശോധനയ്ക്ക് അയക്കും.

യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ലോകത്തിന്റെ പലയിടങ്ങളിലേക്കും വ്യാപിക്കുകയാണ്. അതേസമയം . രോഗത്തിന്റെ തീവ്രത വർധിപ്പിക്കാൻ യുകെ വൈറസിന് കഴിവില്ലെന്നാണ് ഗവേഷകരുടെ വാദം. എന്നാൽ 70 ശതമാനത്തോളം രോഗ വ്യാപനം വർധിപ്പിക്കാൻ ഈ വൈറസിന് കഴിയുമെന്നാണ് നിഗമനം. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരാനും ആരോഗ്യ മേഖല പ്രതിസന്ധിയിലാവുകയും ചെയ്‌തേക്കാം. കൊവിഡ് മരണനിരക്കും വർദ്ധിക്കുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠന റിപോർട്ട് മുന്നറിയിപ്പ് നൽകിയിരുന്നു.

Next Story

RELATED STORIES

Share it