Kerala

കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ്; സാമൂഹിക വ്യാപന സാധ്യത

പ്രദേശം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് വിലയിരുത്തിയ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് കൊവിഡ്; സാമൂഹിക വ്യാപന സാധ്യത
X

ആലപ്പുഴ: കായംകുളത്ത് ഒരു കുടുംബത്തിലെ 16 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെ സാമൂഹിക വ്യാപനമുണ്ടായേക്കുമെന്ന ആശങ്ക വര്‍ധിച്ചു. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗബാധ സംശയിച്ച് ഈ കുടുംബത്തിലെ 29 പേരുടെ സ്രവം പരിശോധനയ്‌ക്കെടുത്തിരുന്നു. എട്ടും ഒമ്പതും മാസം പ്രായമായ കുഞ്ഞുങ്ങളും 54 വയസ്സുകാരനും ഉള്‍പ്പെടെയുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. എന്നാല്‍ ആദ്യം കൊവിഡ് സ്ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. പ്രദേശം സാമൂഹിക വ്യാപനത്തിന്റെ വക്കിലാണെന്നാണ് വിലയിരുത്തിയ ആരോഗ്യ വകുപ്പ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.

കായംകുളത്ത് സാമൂഹിക വ്യാപനമുണ്ടായോയെന്ന് പരിശോധിക്കാന്‍ നഗരസഭാ പരിധിയില്‍ പരിശോധനയുടെ എണ്ണം കൂട്ടാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പൊതുമരാമത്ത് ആലപ്പുഴ റോഡ് വിഭാഗം ഓഫിസിലെ ജീവനക്കാരിയും കുടുംബത്തിലെ രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തിലുണ്ട്. ആറാട്ടുപുഴ സ്വദേശിനിയായ ഗര്‍ഭിണിക്കും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചിട്ടുണ്ട്. 21 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ ജില്ലയില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 202 ആയി ഉയര്‍ന്നു.

Covid confirmed 16 members in a family in Kayamkulam; possibility of social expansion


Next Story

RELATED STORIES

Share it