കൊവിഡ് മരണം: ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കാനുള്ള തീരുമാനവുമായി ആലപ്പുഴ രൂപത; മാതൃകാപരമായ തീരുമാനമെന്ന് ജില്ലാ കലക്ടര്‍
നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മ്മം സെമിത്തേരികളില്‍ ഏറെ പ്രയാസമായതിനാല്‍, ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാനും ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും തീരുമാനിച്ചതായും സഭ അധികൃതര്‍ അറിയിച്ചതായി ആലപ്പുഴ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു.ഇത്തരത്തിലുള്ള ആദ്യ സംസ്‌കാരം ഇന്ന് വൈകിട്ട് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ പള്ളി സെമിത്തേരിയിലും കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിസെമിത്തേരിയിലും നടന്നു

ആലപ്പുഴ:ആലപ്പുഴ ജില്ലയില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞവരെ അവരുടെ തന്നെ ഇടവക സെമിത്തേരികളില്‍ മൃതദേഹം ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാന്‍ കത്തോലിക്കാ സഭ ആലപ്പുഴ രൂപതയുടെ തീരുമാനം. നിലവിലെ സാഹചര്യത്തില്‍ സാധാരണ മൃതസംസ്‌കാര കര്‍മ്മം സെമിത്തേരികളില്‍ ഏറെ പ്രയാസമായതിനാല്‍, ദഹിപ്പിക്കല്‍ വഴി സംസ്‌കരിക്കാനും ചിതാഭസ്മം സെമിത്തേരിയില്‍ അടക്കം ചെയ്യാനും തീരുമാനിച്ചതായും സഭ അധികൃതര്‍ അറിയിച്ചതായി ആലപ്പുഴ ജില്ല കലക്ടര്‍ എ അലക്‌സാണ്ടര്‍ അറിയിച്ചു.
രൂപതാ പ്രദേശത്ത് കൊവിഡ് മരണം ഉണ്ടായ സാഹചര്യത്തില്‍ ജില്ലാ കലക്ടറും ആരോഗ്യ പ്രവര്‍ത്തകരും രൂപത അധികൃതരുമായി ചര്‍ച്ച നടത്തിയതിനെ തുടര്‍ന്ന് രൂപതാ അധികൃതരുടെ യോഗം ചേര്‍നിരുന്നു.ഇന്നലെ വൈകുന്നേരം കൂടിയ രൂപതാ കണ്‍സള്‍ട്ടേഴ്‌സിന്റെയും ഫൊറോന വികാരിമാരുടെയും യവജന-അല്‍മായ-സമൂഹിക സേവന വിഭാഗം ഡയറക്ടര്‍മാരുടെയും സംയുക്ത യോഗത്തിന്റെ തീരുമാനപ്രകാരമാണ് പുതിയ നടപടിക്രമങ്ങളെന്ന് ബിഷപ്പ് ഡോ. ജെയിംസ് ആനാപറമ്പില്‍ പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.
കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്നതിന് ജില്ലാ ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും അതത് ഇടവകകള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കും. ആലപ്പുഴ രൂപതയുടെത് മാതൃകാപരമായ പ്രവൃത്തിയാണെന്ന് ജില്ലാ കലക്ടര്‍ എ അലക്‌സാണ്ടര്‍ പറഞ്ഞു.ഇത്തരത്തിലുള്ള ആദ്യ സംസ്‌കാരം ഇന്ന് വൈകിട്ട് മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍ പള്ളി സെമിത്തേരിയിലും കാട്ടൂര്‍ സെന്റ് മൈക്കിള്‍സ് പള്ളിസെമിത്തേരിയിലും നടന്നു
RELATED STORIES
കശ്മീര്‍: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില വസ്തുതകള്‍
29 Sep 2023 5:13 AM GMTപരിരക്ഷിക്കപ്പെടണം; ഈ ആരോഗ്യസേവകരെ
25 Sep 2023 4:34 PM GMTവാസുവേട്ടനെന്ത് 94, എന്തറസ്റ്റ്, എന്ത് ജയില്‍, എന്ത് കോടതി, എന്ത്...
2 Aug 2023 3:06 AM GMTമറുനാടനുള്ള പിന്തുണ; വെറുപ്പിന്റെ അങ്ങാടിയില്‍ കോണ്‍ഗ്രസ് നേതാക്കളും...
22 Jun 2023 2:58 PM GMTവാരിയന്‍ കുന്നന്റെ രക്തസാക്ഷിത്വത്തിന് 101 വയസ്സ്
20 Jan 2023 5:38 AM GMTഋഷി സുനക്ക്: പഴയതും പുതിയതുമായ ചില വിവാദങ്ങള്‍
24 Oct 2022 9:15 AM GMT